കൊല്ലത്തെ ജടായുപാറ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കുമെന്ന് സുരേഷ് ഗോപി
കൊല്ലത്തെ ജടായുപാറ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കുമെന്ന് സുരേഷ് ഗോപി
ഡല്‍ഹി ബിനാലെയില്‍ ജടായുവിന്റെ സാന്നിധ്യം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്
കേന്ദ്ര ടൂറിസം മന്ത്രി ആദ്യം ജടായുപാറയില്‍ സന്ദര്‍ശനം നടത്തും.
കൊല്ലത്തെ ജടായുപാറ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര ടൂറിസം മന്ത്രി ആദ്യം ജടായുപാറയില്‍ സന്ദര്‍ശനം നടത്തും. ഇതിനുശേഷമായിരിക്കും പ്രധാനമന്ത്രിയുടെ സന്ദര്‍ശനമുണ്ടാവുകയെന്നും സുരേഷ് ഗോപി അറിയിച്ചു.
രാജീവ് അഞ്ചലും കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തും കൂടിക്കാഴ്ച നടത്തിയിരുന്നു. ഡല്‍ഹി ബിനാലെയില്‍ ജടായുവിന്റെ സാന്നിധ്യം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അത് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യം കേന്ദ്ര ടൂറിസം മന്ത്രി ജടായുപാറ സന്ദര്‍ശിക്കും. അതിന് ശേഷം പ്രധാനമന്ത്രിയും സന്ദര്‍ശനം നടത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ബോളിവുഡ് സിനിമയായ രാമായണ റിലീസ് ചെയ്തതോടെയാണ് കൊല്ലത്തെ ജടായുപാറയും ജടായു എര്‍ത്ത് സെന്ററും വന്‍ ജനശ്രദ്ധയാകര്‍ഷിച്ചത്. ഇതോടെ ഉത്തരേന്ത്യന്‍ സഞ്ചാരികളടക്കം നിരവധി വിനോദസഞ്ചാരികളാണ് കൊല്ലത്തെ ജടായുപാറ കാണാനായി എത്തുന്നത്.