എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയും കെ വിദ്യയും വിവാഹിതരാവുന്നു 

എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ പി.എം ആർഷോയും മുൻ എസ്.എഫ്.ഐ നേതാവ് കെ.വിദ്യയും വിവാഹിതരാവുന്നു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസിൽ വെച്ചാണ് ഇരുവരും വിവാഹിതരാകുന്നത്. തൃക്കരിപ്പൂർ സ്വദേശിനിയാണ് വിദ്യ. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയാണ് ആർഷോ.

ഇരുവരും നിരവധി വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. വ്യാജരേഖ ചമച്ച് അധ്യാപക ജോലിയിൽ പ്രവേശിച്ച കേസിൽ പ്രതിയായിരുന്നു വിദ്യ. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ആർഷോയുടെ പ്രതികരണങ്ങൾക്കും നിലപാടുകൾക്കുമെതിരെ രൂക്ഷവിമർശനങ്ങളുയർന്നിരുന്നു. ആർക്കിയോളജി വിദ്യാർഥിയായിരുന്ന ആർഷോ പിന്നീട് പഠനം നിർത്തുകയായിരുന്നു.

 കാസർകോട് : എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ പി.എം ആർഷോയും മുൻ എസ്.എഫ്.ഐ നേതാവ് കെ.വിദ്യയും വിവാഹിതരാവുന്നു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസിൽ വെച്ചാണ് ഇരുവരും വിവാഹിതരാകുന്നത്. തൃക്കരിപ്പൂർ സ്വദേശിനിയാണ് വിദ്യ. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയാണ് ആർഷോ.