തിരുവനന്തപുരത്ത് പ്രണയപ്പക; പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, പ്രതി ഓടി രക്ഷപ്പെട്ടു  പ്രതി

പ്രണയം നിരസിച്ചതിന് പ്ലസ് ടു വിദ്യാർത്ഥിയെ  കുത്തിപ്പരിക്കേല്‍പ്പിച്ചു. കഴുത്തിലും വയറ്റിലും കുത്തിപരിക്കേൽപ്പിച്ച ശേഷം പ്രതിയും  പനവൂര്‍ സ്വദേശിയുമായ ഫഹദ്  ഓടി രക്ഷപ്പെടുകയായിരുന്നു.തിരുവനന്തപുരം കന്യാകുളങ്ങരയില്‍ ഉച്ചയോടെയാണ് സംഭവം. പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.  

 

തിരുവനന്തപുരം: പ്രണയം നിരസിച്ചതിന് പ്ലസ് ടു വിദ്യാർത്ഥിയെ  കുത്തിപ്പരിക്കേല്‍പ്പിച്ചു. കഴുത്തിലും വയറ്റിലും കുത്തിപരിക്കേൽപ്പിച്ച ശേഷം പ്രതിയും  പനവൂര്‍ സ്വദേശിയുമായ ഫഹദ്  ഓടി രക്ഷപ്പെടുകയായിരുന്നു.തിരുവനന്തപുരം കന്യാകുളങ്ങരയില്‍ ഉച്ചയോടെയാണ് സംഭവം. പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.  

 ഉച്ചയ്ക്ക് ഇടവേളയില്‍ സ്‌കൂളില്‍ നിന്ന് പുറത്ത് ഇറങ്ങിയ സമയത്താണ്  ആക്രമണമെന്നാണ് വിവരം. തുടർന്ന് നാട്ടുകാര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കേസില്‍ വട്ടപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.