പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്ലസ്‌ടു വിദ്യാര്‍ഥി അറസ്റ്റില്‍
പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ പ്ലസ് ടു വിദ്യാർഥിയെ പോലീസ് അറസ്റ്റ് ചെയ്തു.പ്രതി നിർബന്ധപൂർവം ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ച് ഗർഭിണിയാക്കിയതായാണ് കേസ്.
Updated: Jan 17, 2026, 10:31 IST
ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി അഞ്ചുമാസം ഗർഭിണിയാണെന്നു കണ്ടെത്തുകയായിരുന്നു
കട്ടപ്പന: പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ പ്ലസ് ടു വിദ്യാർഥിയെ വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തു.പ്രതി നിർബന്ധപൂർവം ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ച് ഗർഭിണിയാക്കിയതായാണ് കേസ്. ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി അഞ്ചുമാസം ഗർഭിണിയാണെന്നു കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്ന് ആശുപത്രി അധികൃതർ ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയും ഇവർ വണ്ടൻമേട് പോലീസിന് വിവരം കൈമാറുകയും ആയിരുന്നു.
പ്ലസ് ടു വിദ്യാർഥിയായ പ്രതിക്ക് 18 വയസ് പൂർത്തിയായതേയുള്ളുവെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൗമാരക്കാരുടെ ജയിലായ കാക്കനാട് ബോർസ്റ്റല്‍ സ്കൂളിലേക്ക് അയച്ചു.