പ്ലസ് ടുക്കാർക്ക് എക്‌സൈസ് ട്രെയിനി ഓഫീസർ ആവാം; 27,900 രൂപ തുടക്ക ശമ്പളം

സിവിൽ എക്‌സൈസ് ഓഫീസർ ട്രെയിനി തസ്തികയിലേക്ക് കേരള പി.എസ്.സി പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. 14 ജില്ലകളിലും ഒഴിവുകൾ വന്നിട്ടുണ്ട്. താൽപര്യമുള്ളവർ പി.എസ്.സി വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ പൂർത്തിയാക്കണം. 

 

സിവിൽ എക്‌സൈസ് ഓഫീസർ ട്രെയിനി തസ്തികയിലേക്ക് കേരള പി.എസ്.സി പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. 14 ജില്ലകളിലും ഒഴിവുകൾ വന്നിട്ടുണ്ട്. താൽപര്യമുള്ളവർ പി.എസ്.സി വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ പൂർത്തിയാക്കണം. 

തസ്തികയും ഒഴിവുകളും

കേരള എക്‌സൈസ് ആന്റ് പ്രൊഹിബിഷൻ ഡിപ്പാർട്ട്‌മെന്റിൽ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി) റിക്രൂട്ട്‌മെന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകൾ. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 27,900 രൂപമുതൽ 63,700 രൂപവരെ ശമ്പളം ലഭിക്കും.

പ്രായപരിധി

19നും 31നും ഇടയിൽ പ്രായമുള്ളവർക്ക് അവസരം. ഉദ്യോഗാർത്ഥികൾ 02.01.1994-നും 01.01.2006-നും ഇടയിൽ ജനിച്ചവരായിരിക്കണം.

പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവർക്കും മറ്റ് പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത വയസിളവുണ്ടായിരിക്കും. 

യോ​ഗ്യത

പ്ലസ് ടു പരീക്ഷ വിജയിച്ചിരിക്കണം. അല്ലെങ്കിൽ തത്തുല്യ യോ​ഗ്യത വേണം. 

ശാരീരിക യോഗ്യതകൾ :ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 165 സെ.മീ ഉയരവും 81 സെ.മീയിൽ കുറയാത്ത നെഞ്ചളവും കുറഞ്ഞത് 5 സെ.മീ വികാസവും ഉണ്ടായിരിക്കണം.

പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 160 സെ.മീ. ഉയരവും 76 സെ.മീ. നെഞ്ചളവും കുറഞ്ഞത് 5 സെ.മീ. വികാസവും ഉണ്ടായിരിക്കണം.

കായികശേഷിയും കാഴ്ച ശക്തിയും : ഔട്ട് ഡോർ ജോലികൾ സജീവമായി ചെയ്യാനുള്ള കായികശേഷിയും, ശാരീരിക യോഗ്യതയും, കഴിവും ഉണ്ടെന്നു കാണിക്കുന്ന അസിസ്റ്റന്റ് സർജൻ/ജൂനിയർ കൺസൾട്ടന്റ് റാങ്കിൽ കുറയാത്ത ഒരു മെഡിക്കൽ ആഫീസർ സാക്ഷ്യപ്പെടുത്തിയിട്ടുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഓരോ ഉദ്യോഗാർത്ഥിയും ആവശ്യപ്പെടുമ്പോൾ ഹാജരാക്കേണ്ടതാണ്.

എൻഡ്യൂറൻസ് ടെസ്റ്റ് : എല്ലാ ഉദ്യോഗാർത്ഥികളും 2.5 കിലോമീറ്റർ ദൂരം 13 മിനിറ്റിനുളളിൽ ഓടി പൂർത്തിയാക്കി എൻഡ്യുറൻസ് ടെസ്റ്റ് വിജയിച്ചിരിക്കണം.

കായികക്ഷമതാ പരീക്ഷ 

ഓരോ ഉദ്യോഗാർത്ഥിയും നാഷണൽ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിലെ വൺ സ്റ്റാർ നിലവാരത്തിലുളള 8 (എട്ട്) ഇനങ്ങളിൽ ഏതെങ്കിലും 5 (അഞ്ച്) എണ്ണത്തിൽ യോഗ്യത നേടിയിരിക്കണം.
 100 മീറ്റർ ഓട്ടം      14 സെക്കന്റ്
ഹൈജമ്പ്      132.20 സെ.മീ.
ലോംഗ് ജമ്പ്      457.20 സെ.മീ.
പുട്ടിംഗ് ദ് ഷോട്ട്(7264 ഗ്രാം)      609.60 സെ.മീ.
 ത്രോയിംഗ് ദി ക്രിക്കറ്റ് ബാൾ      6096 സെ.മീ.
 വടത്തിൽ കയറ്റം(കൈകൾ മാത്രം ഉപയോഗിച്ച്)      365.80 സെ.മീ
 പുൾ അപ് അഥവാ ചിന്നിംഗ്     8 തവണ
 1500 മീറ്റർ ഓട്ടം     5 മിനിറ്റ് 44 സെക്കന്റ

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.