പ്ലസ് ടു പരീക്ഷാ ഫലം മേയ് 22 ന് പ്രഖ്യാപിക്കും
പ്ലസ് ടു പരീക്ഷാ ഫലം മേയ് 22 ന് പ്രഖ്യാപിക്കുമെന്ന് ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ ഓഫ് എക്സാമിനേഷൻസ് ഓഫീസ് അറിയിച്ചു.
May 19, 2025, 19:22 IST
തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം മേയ് 22 ന് പ്രഖ്യാപിക്കുമെന്ന് ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ ഓഫ് എക്സാമിനേഷൻസ് ഓഫീസ് അറിയിച്ചു.
നേരത്തെ പരീക്ഷാഫലം മേയ് 21 വരുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഉച്ചയ്ക്ക് 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലവും മന്ത്രി പ്രഖ്യാപിക്കും.