പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം ഇന്ന്‌  പൂര്‍ത്തിയാകും

പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനു പൂര്‍ത്തിയാകും. മുഖ്യഘട്ടത്തിലെ ഈ അവസാന അലോട്ട്‌മെന്റ് ലഭിച്ചവരില്‍ 90 ശതമാനത്തോളം പേര്‍ വ്യാഴാഴ്ചയോടെ സ്‌കൂളില്‍ ചേര്‍ന്നു.

 

അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഫീസടച്ച് സ്ഥിരമായി സ്‌കൂളില്‍ ചേരണം. അല്ലാത്തവരുടെ അവസരം നഷ്ടമാകും.

 കൊച്ചി:  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനു പൂര്‍ത്തിയാകും. മുഖ്യഘട്ടത്തിലെ ഈ അവസാന അലോട്ട്‌മെന്റ് ലഭിച്ചവരില്‍ 90 ശതമാനത്തോളം പേര്‍ വ്യാഴാഴ്ചയോടെ സ്‌കൂളില്‍ ചേര്‍ന്നു.

തിങ്കളാഴ്ച പ്ലസ്വണ്‍, വി.എച്ച്.എസ്.ഇ. ക്ലാസ് തുടങ്ങും. ആദ്യ രണ്ട് അലോട്ട്‌മെന്റില്‍ താത്കാലിക പ്രവേശനത്തിന് അവസരമുണ്ടായിരുന്നു. എന്നാല്‍, മൂന്നാം അലോട്ട്‌മെന്റില്‍ ആ സൗകര്യമില്ല.

അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഫീസടച്ച് സ്ഥിരമായി സ്‌കൂളില്‍ ചേരണം. അല്ലാത്തവരുടെ അവസരം നഷ്ടമാകും. മുഖ്യഘട്ടത്തില്‍ അലോട്ട്‌മെന്റ്‌റ് ലഭിക്കാത്തവര്‍ 13-നു തുടങ്ങുന്ന സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കപ്പെടാന്‍ അപേക്ഷ പുതുക്കണം. ഓരോ സ്‌കൂളിലും ഒഴിവുള്ള സിറ്റിന്റെ വിശദാംശം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അതുപരിശോധിച്ച് പുതിയ ഓപ്ഷന്‍ ചേര്‍ത്താണ് അപേക്ഷ പുതുക്കേണ്ടത്.

ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കും സപ്ലിമെന്ററി അലോ ട്‌മെന്റ്‌റിന് അപേക്ഷിക്കാം. തെറ്റായ വിവരം തിനാലും മുഖ്യ അലോട്മെന്റ്‌റില്‍ പരിഗണി നല്‍കിയതിനാലും ഓപ്ഷന്‍ നല്‍കാത്ത ക്കപ്പെടാതെ പോയവര്‍ക്ക് സപ്ലിമെന്ററി അലോട്‌മെന്റ് ഘട്ടത്തില്‍ തെറ്റു തിരുത്താം.. അങ്ങനെയുള്ളവര്‍ നേരത്തേ കൊടുത്ത അപേക്ഷ തിരുത്തിയാല്‍ മതി.