കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ പ്ലസ് വണ്‍ വിദ്യാർഥി കുഴഞ്ഞു വീണു മരിച്ചു
കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ സംസ്ഥാന സ്കൂള്‍ കബഡി താരവും കോഴിക്കോട് മുക്കം സ്പോർട്സ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയുമായ നിതിൻ കൃഷ്ണ (16) കുഴഞ്ഞുവീണു മരിച്ചു.
Updated: Mar 3, 2026, 12:36 IST
പടന്നക്കാട് അനന്തംപള്ളയിലെ പുഷ്പയുടെയും മാതമംഗലം സ്വദേശി സതീശന്റെയും ഏക മകനാണ്
കാസർഗോഡ് : കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ സംസ്ഥാന സ്കൂള്‍ കബഡി താരവും കോഴിക്കോട് മുക്കം സ്പോർട്സ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയുമായ നിതിൻ കൃഷ്ണ (16) കുഴഞ്ഞുവീണു മരിച്ചു.
പടന്നക്കാട് അനന്തംപള്ളയിലെ പുഷ്പയുടെയും മാതമംഗലം സ്വദേശി സതീശന്റെയും ഏക മകനാണ്. അനന്തംപള്ള ശബരി ക്ലബ്ബിന് സമീപം ഇന്നലെ നടക്കാനിരുന്ന കബഡി ടൂർണമെന്റിനു വേണ്ടി കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവർ ഉടൻതന്നെ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച് സംസ്കരിച്ചു.