പ്ലസ് വൺ ഇംപ്രൂവ്‌മെൻ്റ് പരീക്ഷ ഒക്ടോബർ 12 മുതൽ
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഒക്ടോബർ 12 മുതൽ 17 വരെ നടത്തുമെന്ന് ഹയർ സെക്കൻഡറി പരീക്ഷ വിഭാഗം ജോയിന്റ് ഡയറക്ടർ അറിയിച്ചു.ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറിൽ നടത്താൻ സർക്കാർ ഉത്തരവ് ഇറക്കിയ അടിസ്ഥാനത്തിലാണ് പരീക്ഷ തീയതി പ്രഖ്യാപിച്ചത്
ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറിൽ നടത്താൻ സർക്കാർ ഉത്തരവ് ഇറക്കിയ അടിസ്ഥാനത്തിലാണ് പരീക്ഷ തീയതി പ്രഖ്യാപിച്ചത്
കണ്ണൂർ: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഒക്ടോബർ 12 മുതൽ 17 വരെ നടത്തുമെന്ന് ഹയർ സെക്കൻഡറി പരീക്ഷ വിഭാഗം ജോയിന്റ് ഡയറക്ടർ അറിയിച്ചു.ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറിൽ നടത്താൻ സർക്കാർ ഉത്തരവ് ഇറക്കിയ അടിസ്ഥാനത്തിലാണ് പരീക്ഷ തീയതി പ്രഖ്യാപിച്ചത്
മുൻപ് രണ്ടാം പാദത്തിലായിരുന്നു ഈ പരീക്ഷകൾ നടത്തിയിരുന്നതെങ്കിലും ക്ലാസ് ദിനങ്ങൾ നഷ്ടമാകുന്നുവെന്നു ചൂണ്ടിക്കാട്ടി 2023 മുതൽ മാർച്ചിലെ പൊതു പരീക്ഷകൾക്കൊപ്പം ആക്കിയിരുന്നു.
എന്നാൽ പ്ലസ്ടു പരീക്ഷയ്ക്കൊപ്പം പ്ലസ് വൺ സപ്ലിമെന്ററി പരീക്ഷയും എഴുതേണ്ടി വരുന്നത് വിദ്യാർഥികൾക്ക് വലിയ സമ്മർദം സൃഷ്ടിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു വീണ്ടും ഒക്ടോബറിൽ നടത്താൻ തീരുമാനിച്ച് ഉത്തരവിറക്കിയത്. മാർച്ചിൽ ഈ പരീക്ഷ നടത്താനായി കഴിഞ്ഞ സർക്കാരിന്റെ കാലത്തിറക്കിയ ഉത്തരവ് റദ്ദാക്കുകയും ചെയ്തു