പ്ലസ് വണ്‍ പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും

ഔദ്യോഗിക വെബ്‌സൈറ്റായ results.hse.kerala.gov.in ല്‍ പരീക്ഷാ ഫലം അറിയാനാകും.

 

ആകെ നാലുലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരുന്നത്.

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ (പ്ലസ് വണ്‍) പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഫലം ലഭ്യമാകും. ഇക്കഴിഞ്ഞ മാര്‍ച്ച് മാസം നടന്ന പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിക്കുന്നത്. പരീക്ഷാ ഫലം results.hse.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും. മുന്‍വര്‍ഷം ജൂണ്‍ രണ്ടിനായിരുന്നു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിരുന്നത്. ഈ വര്‍ഷം ജൂണ്‍ മാസം പത്താം തീയതി പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും പശ്ചിമേഷ്യയില്‍ പരീക്ഷ മാറ്റിവെച്ചതിനെ തുടര്‍ന്ന് ഫലപ്രഖ്യാപനവും നീളുകയായിരുന്നു.

കേരളത്തില്‍ മാര്‍ച്ച് അഞ്ചുമുതല്‍ 27 വരെ ആണ് പരീക്ഷ നടന്നത്. സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകളിലായി ആകെ നാലുലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഔദ്യോഗിക വെബ്‌സൈറ്റായ results.hse.kerala.gov.in ല്‍ പരീക്ഷാ ഫലം അറിയാനാകും.