സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ക്ക് ഇന്ന് തുടക്കം

സംസ്ഥാനത്ത് ഈ അധ്യയന വർഷത്തേക്കുള്ള പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ഓണ്‍ലൈൻ അപേക്ഷാ നടപടികള്‍ ഇന്ന് മുതല്‍ ആരംഭിക്കും.ഹയർ സെക്കൻഡറിയിൽ നിലവിൽ 3,61,044 സീറ്റും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 33,030 സീറ്റുമാണുള്ളത്. ഇക്കുറി 4,10,456 വിദ്യാർഥികൾ എസ് എസ് എൽ സി വിജയിച്ചു.

 

ഹയർ സെക്കൻഡറിയിൽ നിലവിൽ 3,61,044 സീറ്റും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 33,030 സീറ്റുമാണുള്ളത്. ഇക്കുറി 4,10,456 വിദ്യാർഥികൾ എസ് എസ് എൽ സി വിജയിച്ചു

തിരുവനന്തപുരം:  സംസ്ഥാനത്ത് ഈ അധ്യയന വർഷത്തേക്കുള്ള പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ഓണ്‍ലൈൻ അപേക്ഷാ നടപടികള്‍ ഇന്ന് മുതല്‍ ആരംഭിക്കും.ഹയർ സെക്കൻഡറിയിൽ നിലവിൽ 3,61,044 സീറ്റും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 33,030 സീറ്റുമാണുള്ളത്. ഇക്കുറി 4,10,456 വിദ്യാർഥികൾ എസ് എസ് എൽ സി വിജയിച്ചു.

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി, അലോട്ട്‌മെൻറ് സമയക്രമം എന്നിവ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞവർഷം അരലക്ഷത്തിലധികം സീറ്റുകള്‍ ഒഴിഞ്ഞുകിടന്ന പശ്ചാത്തലത്തില്‍ അലോട്ട്‌മെൻറ് നടപടികള്‍ പരിശോധിച്ചതിന് ശേഷമായിരിക്കും അധിക സീറ്റുകള്‍ അനുവദിക്കുക.