'ദയവ് ചെയ്ത് മുഖ്യമന്ത്രി വി ഡി സതീശനെ ചര്‍ച്ചയ്ക്ക് വെല്ലുവിളിക്കരുത്, പുലിമടയില്‍ തലവെയ്ക്കരുത്: സലിം കുമാര്‍

തന്നെ സിപിഐഎമ്മിന് ഭയമാണ്. അതുകൊണ്ടാണ് പരാതി നല്‍കുന്നത്. ഇനി സാധിക്കുന്നിടത്ത് എല്ലാം പ്രചാരണത്തിന് പോകുമെന്നും സലിം കുമാര്‍ പറഞ്ഞു.

 

യുഡിഎഫ് പ്രചാരണ വേദിയില്‍ സംസാരിക്കവെയാണ് സലിം കുമാര്‍ വിമര്‍ശനം ഉന്നയിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചര്‍ച്ചയ്ക്ക് വെല്ലുവിളിക്കുന്നത് പുലിമടയില്‍ തലവെക്കുന്നതിന് തുല്യമാണെന്ന് നടന്‍ സലിം കുമാര്‍. മുഖ്യമന്ത്രിയെ സതീശന്‍ മൂക്ക് കൊണ്ട് 'ഋതിക്ക് റോഷന്‍' എന്ന് എഴുതിക്കും. നേരത്തെ തോമസ് ഐസക്കിനെകൊണ്ട് ധൃതരാഷ്ട്രര്‍ എന്ന് എഴുതിച്ച ആളാണ് വി ഡി സതീശനെന്നും സലിം കുമാര്‍ പറഞ്ഞു. യുഡിഎഫ് പ്രചാരണ വേദിയില്‍ സംസാരിക്കവെയാണ് സലിം കുമാര്‍ വിമര്‍ശനം ഉന്നയിച്ചത്.

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ രമേഷ് പിഷാരടി അരിപൊടിയുടെ പരസ്യത്തിലുണ്ടെന്നും അതുകൊണ്ട് സഖാക്കള്‍ പുട്ട് ഉണ്ടാക്കി കഴിക്കില്ലെന്നും സലിം കുമാര്‍ പറഞ്ഞു. അത്രയും ലോലരാണ് അവര്‍. തന്നെ സിപിഐഎമ്മിന് ഭയമാണ്. അതുകൊണ്ടാണ് പരാതി നല്‍കുന്നത്. ഇനി സാധിക്കുന്നിടത്ത് എല്ലാം പ്രചാരണത്തിന് പോകുമെന്നും സലിം കുമാര്‍ പറഞ്ഞു.