തൃശൂരിൽ വീട്ടുമുറ്റത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ എര്‍ത്ത് കമ്പിയില്‍നിന്ന് വൈദ്യുതാഘാതമേറ്റ് 13കാരന്‍ മരിച്ചു
കൂട്ടുകാര്‍ക്കൊപ്പം വീട്ടുമുറ്റത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ എര്‍ത്ത് കമ്പിയില്‍നിന്ന് വൈദ്യുതാഘാതമേറ്റ് 13കാരന്‍ മരിച്ചു. തൃശൂര്‍ പൊങ്ങമ്പാറ സ്വദേശി രമേശിന്റെ മകന്‍ ബദ്രിനാഥാണ് മരിച്ചത്.
Jul 8, 2026, 13:45 IST
തൃശൂര്‍: കൂട്ടുകാര്‍ക്കൊപ്പം വീട്ടുമുറ്റത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ എര്‍ത്ത് കമ്പിയില്‍നിന്ന് വൈദ്യുതാഘാതമേറ്റ് 13കാരന്‍ മരിച്ചു. തൃശൂര്‍ പൊങ്ങമ്പാറ സ്വദേശി രമേശിന്റെ മകന്‍ ബദ്രിനാഥാണ് മരിച്ചത്.
പുത്തൂര്‍ ഗുരുദേവ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. വീട്ടുമുറ്റത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണ് മെയിന്‍ സ്വിച്ചിന് സമീപത്തുള്ള എര്‍ത്ത് കമ്പിയില്‍നിന്ന് കുട്ടിക്ക് ഷോക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ബദ്രിനാഥിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.