എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ് ഫോം നവീകരണം ; നാളെ മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് ഭാഗിക നിയന്ത്രണം

യാത്രക്കാര്‍ മുന്‍കൂട്ടി വിവരങ്ങള്‍ മനസ്സിലാക്കി യാത്ര ക്രമീകരിക്കണമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

 

മാര്‍ച്ച് 18 മുതല്‍ 26 വരെയാണ് പ്രധാന നിയന്ത്രണങ്ങള്‍.

എറണാകുളം ജംഗ്ഷന്‍ (സൗത്ത്) റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനെത്തുടര്‍ന്ന് നാളെ മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് റെയില്‍വേ നിയന്ത്രണം ഏര്‍പ്പെടുത്തി.

മാര്‍ച്ച് 18 മുതല്‍ 26 വരെയാണ് പ്രധാന നിയന്ത്രണങ്ങള്‍. കൊച്ചിയിലേക്കും തിരിച്ചുമുള്ള മെമു, പാസഞ്ചര്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ പലതും ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാര്‍ മുന്‍കൂട്ടി വിവരങ്ങള്‍ മനസ്സിലാക്കി യാത്ര ക്രമീകരിക്കണമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.