പ്ലാസ്റ്റിക് മദ്യക്കുപ്പികൾക്ക് 20 രൂപ ഡിപ്പോസിറ്റ്: ബവ്കോ–കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിൽ പദ്ധതി സംസ്ഥാനമൊട്ടാകെ”

സംസ്ഥാനത്തെ എല്ലാ ബവ്കോ , കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലും പ്ലാസ്റ്റിക് കുപ്പി ഡിപ്പോസിറ്റ് സ്കീം നടപ്പിലാക്കുന്നു. പ്ലാസ്റ്റിക് കുപ്പിയിലുള്ള മദ്യം വാങ്ങുമ്പോൾ ഉപഭോക്താക്കൾ 20 രൂപ ഡിപ്പോസിറ്റായി അധികം നൽകേണ്ടതുണ്ട്. ഉപയോഗത്തിന് ശേഷം ഈ കാലിക്കുപ്പികൾ സംസ്ഥാനത്തെ ഏതൊരു മദ്യശാലയിലും തിരികെ ഏൽപ്പിക്കാവുന്നതും, നൽകിയ 20 രൂപ തിരികെ വാങ്ങാവുന്നതുമാണ്
 

സംസ്ഥാനത്തെ എല്ലാ ബവ്കോ , കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലും പ്ലാസ്റ്റിക് കുപ്പി ഡിപ്പോസിറ്റ് സ്കീം നടപ്പിലാക്കുന്നു. പ്ലാസ്റ്റിക് കുപ്പിയിലുള്ള മദ്യം വാങ്ങുമ്പോൾ ഉപഭോക്താക്കൾ 20 രൂപ ഡിപ്പോസിറ്റായി അധികം നൽകേണ്ടതുണ്ട്. ഉപയോഗത്തിന് ശേഷം ഈ കാലിക്കുപ്പികൾ സംസ്ഥാനത്തെ ഏതൊരു മദ്യശാലയിലും തിരികെ ഏൽപ്പിക്കാവുന്നതും, നൽകിയ 20 രൂപ തിരികെ വാങ്ങാവുന്നതുമാണ്. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ പത്ത് വീതം ബവ്കോ ഔട്ട്‌ലെറ്റുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി വിജയിച്ച ഈ പദ്ധതിയാണ് ഇപ്പോൾ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത്.

കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ പത്ത് ഔട്ട്ലെറ്റുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഈ പദ്ധതിയിലൂടെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ (സെപ്റ്റംബർ 15 – ഡിസംബർ 10) 33,17,228 കുപ്പികളാണ് തിരികെ ലഭിച്ചത്. ഏകദേശം 80 ടണ്ണിലധികം തൂക്കം വരുന്ന ഈ കുപ്പികൾ പുനർസംസ്കരണത്തിനായി ക്ലീൻ കേരള കമ്പനി ശേഖരിച്ചു. കണ്ണൂരിലെ പയ്യന്നൂർ ഔട്ട്ലെറ്റിലും (5585.8 കിലോ), തിരുവനന്തപുരത്തെ മുക്കോല ഔട്ട്ലെറ്റിലുമാണ് (6101.14 കിലോ) ഏറ്റവും കൂടുതൽ കുപ്പികൾ തിരിച്ചെത്തിയത്. പൊതുയിടങ്ങളിലും ജലാശയങ്ങളിലും മദ്യക്കുപ്പികൾ വലിച്ചെറിയുന്ന ശീലം ഒഴിവാക്കി പരിസ്ഥിതി സംരക്ഷിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.