തൃശൂരില്‍ ഹാരിസണ്‍ എസ്‌റ്റേറ്റില്‍ തോട്ടം തൊഴിലാളി ജീവനൊടുക്കി

തൃശ്ശൂര്‍ പാലപ്പള്ളി ഹാരിസണ്‍ മലയാളം എസ്റ്റേറ്റിൽ തോട്ടം തൊഴിലാളി ജീവനൊടുക്കി. തൊഴിലാളിയായ മഞ്ജുഷ (47) ആണ് തൊഴില്‍ പീഡനമെന്ന് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷം എസ്റ്റേറ്റില്‍ തന്നെ ജീവനൊടുക്കിയത്.

 

ജോലിക്കിടെ അനുമതി വാങ്ങി 15 മിനിറ്റ് വീട്ടില്‍ പോയ കാരണത്തിലാണ് മാനസിക പീഡനം തുടങ്ങിയതെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

തൃശൂര്‍: തൃശ്ശൂര്‍ പാലപ്പള്ളി ഹാരിസണ്‍ മലയാളം എസ്റ്റേറ്റിൽ തോട്ടം തൊഴിലാളി ജീവനൊടുക്കി. തൊഴിലാളിയായ മഞ്ജുഷ (47) ആണ് തൊഴില്‍ പീഡനമെന്ന് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷം എസ്റ്റേറ്റില്‍ തന്നെ ജീവനൊടുക്കിയത്. തോട്ടം മാനേജര്‍മാരായ ആല്‍ബിന്‍ , ബെന്നി, വര്‍ഗീസ് എന്നിവരുടെ മാനസിക പീഡനം മൂലമാണ് ആത്മഹത്യ എന്നാണ് കുറിപ്പില്‍ പറയുന്നത്.

ജോലിക്കിടെ അനുമതി വാങ്ങി 15 മിനിറ്റ് വീട്ടില്‍ പോയ കാരണത്തിലാണ് മാനസിക പീഡനം തുടങ്ങിയതെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. മാനേജര്‍മാര്‍ അസഭ്യം പറഞ്ഞത് പരാതിപ്പെട്ടപ്പോള്‍ പണികളയിക്കും എന്ന് പറഞ്ഞും ഭീഷണിപെടുത്തിയെന്നും കത്തില്‍ പറയുന്നു.

വാച്ചറായി ജോലി ചെയ്യുന്ന തന്നെ കൊണ്ട് പാചകം അടക്കമുള്ള പണികള്‍ ചെയ്യിപ്പിക്കുമായിരുന്നുവെന്നും അസഭ്യം പറഞ്ഞതില്‍ പരാതിപ്പെട്ടപ്പോള്‍ ജോലി കളയുമെന്ന് ആല്‍ബിന്‍ പറഞ്ഞതായും മഞ്ജുഷ ആരോപിക്കുന്നു. മഞ്ജുഷയുടെ ആത്മഹത്യയില്‍ പ്രതിഷേധവുമായി കുടുംബവും തോട്ടം തൊഴിലാളികളും രംഗത്തെത്തി. കുറ്റക്കാര്‍ക്ക് എതിരെ നടപടിയെടുക്കാതെ ജോലി ചെയ്യില്ലെന്നാണ് തോട്ടം തൊഴിലാളികളുടെ നിലപാട്.