പരിസ്ഥിതി ദിനത്തിൽ  കാടാമ്പുഴ ഭഗവതി ക്ഷേത്രപരിസരത്ത് വൃക്ഷതൈ നടൽ സംഘടിപ്പിച്ചു

ലോക പരിസ്ഥിതി ദിനത്തിൽ ദേവാങ്കണം ചാരു ഹരിതം പദ്ധതി യുടെ ഭാഗമായി കാടാമ്പുഴ ഭഗവതി ക്ഷേത്രപരിസരത്ത് വൃക്ഷ തൈ നടൽ സംഘടിപ്പിച്ചു.

 

മലപ്പുറം : ലോക പരിസ്ഥിതി ദിനത്തിൽ ദേവാങ്കണം ചാരു ഹരിതം പദ്ധതി യുടെ ഭാഗമായി കാടാമ്പുഴ ഭഗവതി ക്ഷേത്രപരിസരത്ത് വൃക്ഷ തൈ നടൽ സംഘടിപ്പിച്ചു. മലബാർ ദേവസ്വം ബോർഡ്‌ കമ്മിഷണർ ടി സി ബിജു ഉത്ഘാടനം ചെയ്തു. 

ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എസ് രഞ്ജൻ അധ്യക്ഷനായി. ദേവസ്വം ട്രസ്റ്റി ഡോ. എം വി രാമചന്ദ്രവാരിയർ മുഖ്യാതിഥിയായി. മലബാർ ദേവസ്വം ബോർഡ്‌ ഇൻസ്‌പെക്ടർ കെ ബാബുരാജ്, ദേവസ്വം മാനേജർ കെ ഉണ്ണികൃഷ്ണൻ, ദേവസ്വം എഞ്ചിനീയർ കെ വിജയകൃഷ്ണൻ, ക്ഷേത്രം സൂപ്രണ്ട് കെ സ്മിത, ഡോ. സീന അനിൽ,പി കെ ബാലകൃഷ്ണൻ, പി വിജയൻ, കെ വേണുഗോപാൽ എന്നിവർ സംസാരിച്ചു. ദേവസ്വം ജീവനക്കാരും ഭക്തജനങ്ങളും വൃക്ഷ തൈകൾ നട്ടുകൊണ്ട് ചടങ്ങിൽ പങ്കാളികളായി.