ആയുർവേദ മേഖല ശക്തിപ്പെടുത്താൻ പദ്ധതികൾ നടപ്പാക്കി: മന്ത്രി എ.കെ ശശീന്ദ്രൻ
ആയുർവേദ മേഖലയെ നിലനിർത്തി ശക്തിപെടുത്താനവശ്യമായ വിവിധ പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ
Aug 5, 2025, 09:30 IST
കണ്ണൂർ : ആയുർവേദ മേഖലയെ നിലനിർത്തി ശക്തിപെടുത്താനവശ്യമായ വിവിധ പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. ആയുർവേദ ആചാര്യൻ ഇടൂഴി വൈദ്യർ ഡോ. ഐ ഭവദാസൻ നമ്പൂതിരിയുടെ ശതാഭിഷേകവും ആദരസമ്മേളനത്തിന്റെ ഭാഗമായുള്ള സുഹൃദ് സമ്മേളനത്തിൽ മുഖ്യാതിഥിയാകുകയായിരുന്നു അദ്ദേഹം.
ആയുർവേദ മേഖല നാടിന്റെ ചികിത്സാ സമ്പ്രദായങ്ങളെ കാത്ത് സൂക്ഷിച്ച് വിനോദ സഞ്ചാരമേഖലയിലടക്കം വൻ വളർച്ചയാണ് ഉണ്ടായത്. ആയുർവേദ ചികിത്സക്ക് എത്തുന്നവരുടെ എണ്ണം അത്ഭുതകരമായ രീതിയിൽ വർദ്ധിച്ചിട്ടുണ്ട്.
സഹപാഠിയും ആത്മ മിത്രവുമായ ഡോ. ഐ ഭവദാസൻ തന്നേക്കാൾ പ്രശസ്തനായതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കെ.എച്ച് സുബഹ്മണ്യൻ അധ്യക്ഷത വഹിച്ചു. പി.കെ കൃഷ്‌ണദാസ്, കാസിം ഇരിക്കൂർ, എൻ. അനിൽ കുമാർ, കെ.എൻ ജയരാജൻ സംസാരിച്ചു.