ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്
ആസൂത്രണ ബോർഡ് പരീക്ഷയുടെ പുതുക്കിയ റാങ്ക് ലിസ്റ്റ് പുറത്ത്. പഴയ റാങ്ക് ലിസ്റ്റിലെ മൂന്നാം റാങ്കുകാരനും പരാതിക്കാരനുമായ ശ്യാം കൃഷ്ണന്‍ ഒന്നാമതെത്തി.
മുൻ ഒന്നാം റാങ്കുകാരൻ അരുൺ ജെ പ്രതാപ് പുതിയ റാങ്ക് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷയുടെ പുതുക്കിയ റാങ്ക് ലിസ്റ്റ് പുറത്ത്. പഴയ റാങ്ക് ലിസ്റ്റിലെ മൂന്നാം റാങ്കുകാരനും പരാതിക്കാരനുമായ ശ്യാം കൃഷ്ണന്‍ ഒന്നാമതെത്തി. മുൻ ഒന്നാം റാങ്കുകാരൻ അരുൺ ജെ പ്രതാപ് പുതിയ റാങ്ക് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.
ചീഫ് പ്ലാനിങ് കോ ഓഡിനേഷനിൽ ഒന്നാം റാങ്കുകാരന് മാറ്റമില്ല.മൂല്യനിര്‍ണ്ണയത്തില്‍ അപാകത ചൂണ്ടിക്കാട്ടി ശ്യാം നടത്തിയ മൂന്നുവര്‍ഷത്തെ നിയമനടപടികള്‍ക്കൊടുവിലാണ് അനുകൂല നീക്കം ഉണ്ടായത്.
പിഎസ്‌സി ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്റസ്ട്രി വിഭാഗം തലവന്‍ തസ്തികയിലേക്കായിരുന്നു പരീക്ഷ നടന്നത്. പുനഃമൂല്യനിര്‍ണ്ണയത്തിനുശേഷം ഒന്നാം റാങ്കിലേക്കെത്തിയ ശ്യാമിന് 78.5 മാര്‍ക്കും അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അരുണിന് 64.25 മാര്‍ക്കുമാണ് ലഭിച്ചത്.മൂന്നു തസ്തികളിലേക്കും നേരത്തെ നടന്ന പൊതുപരീക്ഷയിൽ 54 മാർക്കിന്‍റെ ചോദ്യങ്ങൾ മൂല്യനിർണയം നടത്താൻ വിട്ടുപോയിരുന്നു.
എന്നാൽ പിഎസ്‌സി റാങ്ക്ലിസ്റ്റ് ഇടുകയും ഒന്നാംറാങ്കുകാരനായ അരുൺ ജെ പ്രതാപിന് നിയമനം നൽകുകയുമായിരുന്നു. റാങ്ക് പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ശ്യാം വിവരാവകാശ നിയമപ്രകാരം ഉത്തരക്കടലാസിന്റെ പകർപ്പ് കൈപ്പറ്റി പരിശോധിച്ചതോടെയാണ് 54 ചോദ്യങ്ങളുടെ മൂല്യനിർണയം നടത്തിയിട്ടില്ലെന്ന വിവരം വ്യക്തമായത്. തുടർന്ന് ശ്യാം കൃഷ്ണൻ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.