വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്ന സംഭവം ;  അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കുടുംബം

മേല്‍ക്കൂര തകര്‍ത്തത് ഏത് വിമാനമാണെന്ന് കൃത്യമായി കണ്ടെത്താന്‍ സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് സിയാലിന്റെ വിശദീകരണം

 

അപകടം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തനിക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് വീട്ടുടമയായ സൈമണ്‍ ആരോപിക്കുന്നു. 

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് മേല്‍ക്കൂര തകര്‍ന്ന വീടിന്റെ ഉടമസ്ഥന്‍ കടുത്ത പ്രതിസന്ധിയില്‍. അപകടം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തനിക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് വീട്ടുടമയായ സൈമണ്‍ ആരോപിക്കുന്നു. 

തകര്‍ന്ന മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണികള്‍ക്കായി ലക്ഷങ്ങള്‍ ചിലവ് വരുമെന്നിരിക്കെ, സിയാല്‍ അധികൃതര്‍ വാഗ്ദാനം ചെയ്ത തുക ഇതിന്റെ ചെറിയൊരു ശതമാനം പോലും തികയില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. മേല്‍ക്കൂര തകര്‍ത്തത് ഏത് വിമാനമാണെന്ന് കൃത്യമായി കണ്ടെത്താന്‍ സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് സിയാലിന്റെ വിശദീകരണം. അപകടമുണ്ടാക്കിയത് ഒരു വിദേശ വിമാനമാണെന്നും, അതിനാല്‍ തന്നെ തുടര്‍നടപടികള്‍ക്ക് കൂടുതല്‍ സമയമെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.