ഐ എസിന് വേണ്ടി കേരളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതി ; കുറ്റവാളിക്ക് ഇന്ന് ശിക്ഷ വിധിക്കും
പ്രതി സമൂഹത്തെ നശിപ്പിക്കാനാണ് ശ്രമിച്ചതെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപെട്ടിട്ടുണ്ട്.
Feb 9, 2024, 07:47 IST
ഐ എസിന് വേണ്ടി കേരളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ കുറ്റവാളിക്ക് ഇന്ന് ശിക്ഷ വിധിക്കും.കുറ്റക്കാരനെന്ന് കണ്ടെത്തിയ പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന് എറണാകുളം എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിക്കുക. പ്രതി സമൂഹത്തെ നശിപ്പിക്കാനാണ് ശ്രമിച്ചതെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപെട്ടിട്ടുണ്ട്.
ഭീകര സംഘടനയായ ഐഎസിന് വേണ്ടി കേരളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ 2018 ലാണ് റിയാസ് അബൂബക്കര്‍ എന്‍ഐഎയുടെ പിടിയിലായത്. ഇയാള്‍ക്കെതിരെ ചുമത്തിയ യു എ പി എ വകുപ്പുകളും ഗൂഡാലോചനാക്കുറ്റവുമാണ് കോടതിയില്‍ തെളിഞ്ഞിട്ടുള്ളത്. ഇയാള്‍ക്കൊപ്പം പിടിയിലായ രണ്ട് പേരെ കേസില്‍ എന്‍ഐഎ മാപ്പ് സാക്ഷി ആക്കിയിരുന്നു.