‘അയാൾ ഉന്നയിച്ച കാര്യങ്ങൾ പാർട്ടിക്കെതിരായിട്ടാണ്, ശ്യാമള ടീച്ചർ എന്ന വ്യക്തിക്കെതിരായിട്ടല്ല,മറുപടി പാർട്ടി പറഞ്ഞിട്ടുണ്ട്’ : പി.കെ. ശ്യാമള
‘അയാൾ (ടി.കെ. ഗോവിന്ദൻ) ഇപ്പോൾ യു.ഡി.എഫിന്റെ സ്ഥാനാർഥിയാണ്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി മുഖാമുഖം നമ്മൾ മത്സരിക്കുമ്പോൾ ഒരു സ്ഥാനാർഥിയെ കുറിച്ച് വ്യക്തിപരമായി പരാമർശിക്കാൻ ഉദ്ദേശിക്കുന്നില്ല. അവർ ഉന്നയിച്ച കാര്യങ്ങൾ ശ്യാമള ടീച്ചർക്കെതിരായിട്ടല്ല. അത് പാർട്ടിക്കെതിരായി ഉന്നയിച്ച ആരോപണങ്ങളാണ്. അതിനൊക്കെ പാർട്ടി വ്യക്തമായ മറുപടി പറഞ്ഞിട്ടുണ്ട്. ആ മറുപടി തന്നെയാണ് എനിക്കും പറയാനുള്ളത്.
തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ എൽ.ഡി.എഫ് സ്ഥാനാർഥിയി പ്രഖ്യാപിച്ചത് മുതൽ മണ്ഡലത്തിൽ തീപാറും പോരാട്ടമാണ് നടക്കുന്നത്. ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച്, പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കുന്ന മുതിർന്ന സി.പി.എം നേതാവ് ടി.കെ. ഗോവിന്ദനെയാണ് യു.ഡി.എഫ് പിന്തുണക്കുന്നത്.
‘അയാൾ ഉന്നയിച്ച കാര്യങ്ങൾ പാർട്ടിക്കെതിരായിട്ടാണ്. ശ്യാമള ടീച്ചർ എന്ന വ്യക്തിക്കെതിരായിട്ടല്ല. ശ്യാമള ടീച്ചർ വ്യക്തിയല്ല, പാർട്ടിയാണ് ഇവിടെ മത്സരിക്കുന്നത്. പാർട്ടിക്കെതിരായിട്ട് അദ്ദേഹം ഉന്നയിച്ച എല്ലാ ആരോപണങ്ങൾക്കും പാർട്ടി മറുപടി പറഞ്ഞിട്ടുണ്ട്. മണ്ഡലത്തിൽ ടി.കെ. ഗോവിന്ദന്റെ സ്ഥാനാർഥിത്വം ഒരു ചലനവും ഉണ്ടാക്കില്ല. പ്രചാരണം വളരെ നല്ലനിലയിൽ തന്നെ മുന്നോട്ട് പോകുന്നുണ്ട്. പൊതു പ്രചാരണം ആരംഭിച്ചു. നല്ല പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്ത് ഉണ്ടാകുന്നത്. ടി.കെ ഗോവിന്ദൻ ഉന്നയിച്ച ആരോപണങ്ങൾക്കെല്ലാം നേതൃത്വം കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ട്. മണ്ഡലത്തിൽ വികസന വിഷയങ്ങളാണ് ചർച്ചയാകുന്നത്. അത് ചർച്ച തെചയ്യാൻ തന്നെ സമയം തികയുന്നില്ല’ -ശ്യാമള പറഞ്ഞു.
‘അയാൾ (ടി.കെ. ഗോവിന്ദൻ) ഇപ്പോൾ യു.ഡി.എഫിന്റെ സ്ഥാനാർഥിയാണ്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി മുഖാമുഖം നമ്മൾ മത്സരിക്കുമ്പോൾ ഒരു സ്ഥാനാർഥിയെ കുറിച്ച് വ്യക്തിപരമായി പരാമർശിക്കാൻ ഉദ്ദേശിക്കുന്നില്ല. അവർ ഉന്നയിച്ച കാര്യങ്ങൾ ശ്യാമള ടീച്ചർക്കെതിരായിട്ടല്ല. അത് പാർട്ടിക്കെതിരായി ഉന്നയിച്ച ആരോപണങ്ങളാണ്. അതിനൊക്കെ പാർട്ടി വ്യക്തമായ മറുപടി പറഞ്ഞിട്ടുണ്ട്. ആ മറുപടി തന്നെയാണ് എനിക്കും പറയാനുള്ളത്.
സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും രാഷ്ട്രീയ പ്രശ്നങ്ങളും തന്നെയാണ് നമ്മൾ തെരഞ്ഞെടുപ്പിൽ മുന്നോട്ടുവെക്കുന്നത്. രാഷ്ട്രീയ പ്രശ്നങ്ങളാണ് സംസാരിക്കുന്നത്. ഇപ്പോൾ ഇവിടെ വന്നവരെല്ലാം വിഷമത്തിലാണ്, കാരണം വീട്ടിൽ പോയിട്ട് വിറക് പെറുക്കി വേണം ചോറ് വെക്കാൻ. ഗ്യാസ് കിട്ടുന്നില്ല. അത് രാഷ്ട്രീയ പ്രശ്നമാണ്. അതുപോലെതന്നെ കേരളം കണ്ട, ഇന്ത്യയിലെ ഏറ്റവും നല്ല വികസന പ്രവർത്തനമാണ് കഴിഞ്ഞ 10 വർഷക്കാലമായി ഈ കേരളത്തിലും തളിപ്പറമ്പ് മണ്ഡലത്തിലും നടത്തിയത്. ഈ വികസന കാര്യങ്ങൾ പറയാൻ തന്നെ സമയമില്ല. പിന്നെ വേറെ കാര്യങ്ങൾ പറയേണ്ട ആവശ്യമില്ലല്ലോ. മറ്റു വിവാദങ്ങൾ ഒന്നും ഇവിടെ ചർച്ചയാകുന്നില്ല. കഴിഞ്ഞ വർഷത്തേക്കാളും ഭൂരിപക്ഷം നേടും’ -ശ്യാമള പറഞ്ഞു.