ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയിൽ കാലിടറി പി.കെ. ശ്യാമള ; തളിപ്പറമ്പിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തി ടി.കെ. ഗോവിന്ദൻ
ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായി അറിയപ്പെടുന്ന തളിപ്പറമ്പിൽ വോട്ടെണ്ണലിന്റെ ആദ്യ രണ്ട് റൗണ്ടുകൾ പൂർത്തിയാകുമ്പോൾ യുഡിഎഫ് അപ്രതീക്ഷിത മുന്നേറ്റം നടത്തുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. ശ്യാമളയെ പിന്നിലാക്കി യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ 974 വോട്ടുകൾക്ക് മുന്നിലെത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
May 4, 2026, 12:24 IST
സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും യുഡിഎഫിന് ലീഡ് നേടാനായത് ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമായാണ് വിലയിരുത്തപ്പെടുന്നത്. നഗരസഭാ പരിധിയിലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ലഭിച്ച ഈ മുൻതൂക്കം യുഡിഎഫ് ക്യാമ്പുകളിൽ വലിയ ആവേശം പകർന്നിട്ടുണ്ട്.
കണ്ണൂർ : ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായി അറിയപ്പെടുന്ന തളിപ്പറമ്പിൽ വോട്ടെണ്ണലിന്റെ ആദ്യ രണ്ട് റൗണ്ടുകൾ പൂർത്തിയാകുമ്പോൾ യുഡിഎഫ് അപ്രതീക്ഷിത മുന്നേറ്റം നടത്തുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. ശ്യാമളയെ പിന്നിലാക്കി യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ 974 വോട്ടുകൾക്ക് മുന്നിലെത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും യുഡിഎഫിന് ലീഡ് നേടാനായത് ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമായാണ് വിലയിരുത്തപ്പെടുന്നത്. നഗരസഭാ പരിധിയിലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ലഭിച്ച ഈ മുൻതൂക്കം യുഡിഎഫ് ക്യാമ്പുകളിൽ വലിയ ആവേശം പകർന്നിട്ടുണ്ട്.
സംസ്ഥാനത്തെ മൊത്തം ചിത്രമെടുത്താൽ യുഡിഎഫ് തരംഗമാണ് ദൃശ്യമാകുന്നത്. 96 സീറ്റുകളിൽ യുഡിഎഫ് ലീഡ് നിലനിർത്തിക്കൊണ്ട് കേവലഭൂരിപക്ഷം മറികടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്തും, മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, പി. രാജീവ് എന്നിവരടക്കം 14 മന്ത്രിമാർ ആദ്യഘട്ടത്തിൽ പിന്നിലായതും എൽഡിഎഫിന് കനത്ത തിരിച്ചടിയായി. അതേസമയം, പാലക്കാട് ശോഭ സുരേന്ദ്രൻ 6000-ത്തിലധികം വോട്ടുകൾക്ക് മുന്നേറുന്നതും വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ശ്രദ്ധേയമായ മാറ്റങ്ങളാണ്. വരും റൗണ്ടുകളിൽ ഗ്രാമപഞ്ചായത്തുകളിലെ വോട്ടുകൾ എണ്ണുമ്പോഴുള്ള ലീഡ് നിലകൾ മണ്ഡലത്തിന്റെ അന്തിമവിധി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും.