ജനങ്ങളുടെ അംഗീകാരം നേടിയ വ്യക്തിയാണ് തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി പി.കെ ശ്യാമള ; എം.വി ജയരാജൻ
തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങിയതും സ്ഥാനാർത്ഥി പട്ടിക ആദ്യം പ്രഖ്യാപിച്ചതും എൽഡിഎഫിന്റെ കെട്ടുറപ്പും ഐക്യവും രാഷ്ട്രീയ ഇച്ഛാശക്തിയും വ്യക്തമാക്കുന്ന ഒന്നാണെന്ന് സി.പി.എം
തളിപ്പറമ്പ : തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങിയതും സ്ഥാനാർത്ഥി പട്ടിക ആദ്യം പ്രഖ്യാപിച്ചതും എൽഡിഎഫിന്റെ കെട്ടുറപ്പും ഐക്യവും രാഷ്ട്രീയ ഇച്ഛാശക്തിയും വ്യക്തമാക്കുന്ന ഒന്നാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എം.വി ജയരാജൻ. എൽഡിഎഫ് തളിപ്പറമ്പ് മണ്ഡലം സ്ഥാനാർഥിപി കെ ശ്യാമളയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് തുടക്കം കുറിക്കുന്ന ചടങ്ങിൽ സംബന്ധിക്കാൻ ധർമ്മശാലയിൽ എത്തിയതായിരുന്നു അദ്ദേഹം.
ഒരു മാസം മുമ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും എന്ന് പറഞ്ഞ് ഡൽഹിയിൽ പോയവർ പിണങ്ങി പിരിഞ്ഞിരിക്കുകയാണെന്നും ജനങ്ങളുടെ അംഗീകാരം നേടിയ വ്യക്തിയാണ് തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി പി.കെ ശ്യാമളയെന്നും എം.വി ജയരാജൻ പറഞ്ഞു.
വ്യക്തമായ വികസന, ക്ഷേമ കാഴ്ച്ചപ്പാടുകൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു കൊണ്ടാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ഏത് മേഖലയിലായാലും സ്ഥാനതകളില്ലാത്ത വികസനമാണ് കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കിയത്.
അത് രാഷ്ട്രീയത്തിനതീതമായി എല്ലാവരും സമതിക്കുന്നകാര്യമാണ്. ഇടത് സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ വരും. തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങിയതും സ്ഥാനാർത്ഥി പട്ടിക ആദ്യം പ്രഖ്യാപിച്ചതും എൽഡിഎഫിന്റെ കെട്ടുറപ്പും ഐക്യവും രാഷ്ട്രീയ ഇച്ഛാശക്തിയും വ്യക്തമാക്കുന്ന ഒന്നാണ്.
തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും എന്ന് പറഞ്ഞ് ഡൽഹിയിൽ പോയവർ പിണങ്ങി തിരിച്ചെത്തിയിരിക്കുകയാണ് പിണങ്ങിയവരിൽ ഒരാൾ പൊട്ടി കരയുന്ന അവസ്ഥയുമായി. ഇതാണ് മുൻ കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർ പറഞ്ഞ തമ്മിലടിക്കുന്ന കോൺഗ്രസ്. ആ കോൺഗ്രസിനെ കോൺഗ്രസുകാർ തന്നെ തിരസ്കരിക്കുമെന്നും എം.വി ജയരാജൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തളിപ്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ശ്യാമളയും പ്രചരണ രംഗത്ത് സജീവമായത്. ആന്തൂർ നഗരസഭ ഓഫീസ് പരിസരത്തു നിന്നും ആണ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമായത്. എം വി ജയരാജൻ പി കെ ശ്യാമളയെ ഹാരമണിയിച്ചു. തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷും നൂറുകണക്കിന് പ്രവർത്തകരും പ്രചരണ ജാഥയിൽ അണിനിരന്നു.ജാഥ ധർമ്മശാല ജംഗ്ഷനിൽ സമാപിച്ചു.