അംഗം കുറിക്കാൻ ശശിയും? ..!  പി.കെ. ശശി സ്വതന്ത്രനായി  ഒറ്റപ്പാലത്ത് ജനവിധി തേടും

കൈപ്പത്തി ചിഹ്നം ശശിക്ക് നൽകരുതെന്ന് കോൺഗ്രസിലെ ഒരു വിഭാഗം പ്രവർത്തകർ ആവശ‍്യപ്പെട്ടിരുന്നു

 

പാലക്കാട്: സിപിഎമ്മുമായി ഇടഞ്ഞ് പാർട്ടി വിട്ട പി.കെ. ശശി ഒറ്റപ്പാലം മണ്ഡലത്തിൽ നിന്നും സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ. കൈപ്പത്തി ചിഹ്നം ശശിക്ക് നൽകരുതെന്ന് കോൺഗ്രസിലെ ഒരു വിഭാഗം പ്രവർത്തകർ ആവശ‍്യപ്പെട്ടിരുന്നു. ഇത് നേതൃത്വം അംഗീകരിക്കുകയായിരുന്നു.

കോൺഗ്രസ് ചിഹ്നത്തിൽ ശശിക്ക് സിപിഎം വോട്ട് കിട്ടില്ലെന്നാണ് ചിലർ പറയുന്നത്. ശശിയോട് കോൺഗ്രസിൽ ചേരാൻ നേതാക്കൾ ആവശ‍്യപ്പെട്ടിരുന്നുവെങ്കിലും വിസമ്മതിച്ചതിനെത്തുടർന്നാണ് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം തന്നെ ചിഹ്നം ഉപയോഗിച്ചുള്ള ശശിയുടെ പ്രചരണ പോസ്റ്ററുകളും ഫ്ലക്സുകളും ഒറ്റപ്പാലം മണ്ഡലത്തിൽ പ്രത‍്യക്ഷപ്പെട്ടിരുന്നു.