വിഭാഗീയത ഉണ്ടാക്കാനുള്ള കളി സി.പി.എമ്മിനെ തന്നെ ബാധിക്കും : പി.കെ കുഞ്ഞാലിക്കുട്ടി
കാർഡ് മാറ്റി കളിക്കുമ്പോൾ അതെങ്ങനെ പാർട്ടിയെ ബാധിക്കുന്നുവെന്ന് സി.പി.എം ചിന്തിക്കുന്നില്ലെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
മലപ്പുറം: കാർഡ് മാറ്റി കളിക്കുമ്പോൾ അതെങ്ങനെ പാർട്ടിയെ ബാധിക്കുന്നുവെന്ന് സി.പി.എം ചിന്തിക്കുന്നില്ലെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പുരോഗമന രാഷ്ട്രീയം പറയുന്നതിന് പകരം ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ എന്ന് പറയുമ്പോൾ അവരുടെ സ്ഥിതി എന്താകുമെന്ന് ഇടതുപക്ഷം ചിന്തിക്കണമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
എൽ.ഡി.എഫിന്‍റെ വോട്ടിലാണ് ചോർച്ച സംഭവിച്ചത്. വയനാട്ടിൽ മന്ത്രിയുടെ മണ്ഡലത്തിൽ വരെ എൽ.ഡി.എഫ് മൂന്നാം സ്ഥാനത്താണ്. പാലക്കാട്ടെ പല ബൂത്തിലും ബി.ജെ.പിക്ക് പിന്നിലാണ് സി.പി.എം. യു.ഡി.എഫിന്‍റെ വിജയത്തിന് പിന്നിലെ സാദിഖലി തങ്ങളുടെ നേതൃത്വത്തിലുള്ള മുസ് ലിം ലീഗിന്‍റെ പങ്ക് സി.പി.എമ്മിനെ അലോസരപ്പെടുത്തുണ്ട്.
രാഷ്ട്രീയമായ വിമർശനവുമായി പോകുന്നതല്ലാതെ വിഭാഗീയത ഉണ്ടാക്കാനുള്ള കളി സി.പി.എമ്മിനെ തന്നെ ബാധിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.