പഹൽഗാം ഭീകരാക്രമണത്തിൽ എം.എ ബേബി നടത്തിയത് രാജ്യവിരുദ്ധ പ്രസ്താവനയെന്ന് പി. കെ കൃഷ്ണദാസ്
പഹൽഗാം ഭീകരാക്രമണത്തിൽ സി.പി.എം ദേശീയ ജനറൽ സെക്രട്ടറി എം.എ ബേബി കണ്ണൂരിൽ പൊതു പരിപാടിക്കിടെ രാജ്യവിരുദ്ധ പ്രസ്താവനയാണ് നടത്തിയതെന്ന് ബി.ജെ.പി ദേശീയ
പാക്കിസ്ഥാൻ അനുകൂല പ്രസ്താവന നടത്തിയ എം.എ ബേബിക്കെതിരെയും മാർക്സിസ്റ്റു പാർട്ടിക്കുമെതിരെ ഭാരതീയ ജനതാ പാർട്ടി നേതൃത്വം നിയമപരമായി എന്തു ചെയ്യാൻ കഴിയുമെന്ന് ആലോചിക്കുമെന്ന് പി.കെ കൃഷ്ണദാസ്
കണ്ണൂർ: പഹൽഗാം ഭീകരാക്രമണത്തിൽ സി.പി.എം ദേശീയ ജനറൽ സെക്രട്ടറി എം.എ ബേബി കണ്ണൂരിൽ പൊതു പരിപാടിക്കിടെ രാജ്യവിരുദ്ധ പ്രസ്താവനയാണ് നടത്തിയതെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് ആരോപിച്ചു.
കണ്ണൂർ മാരാർജി ഭവനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ' അദ്ദേഹം ചോദിച്ചത് ഓപ്പറേഷൻ സിന്ദൂരിലുടെ രാജ്യം എന്തുനേടിയെന്നാണ്. രണ്ടാമത്തെത്പഹൽഗാം ഭീകരാക്രമണം നടത്തിയവർക്കെതിരെ എന്തു ചെയ്തുവെന്നാണ്. ഓപ്പറേഷൻ സിന്ദൂരിലുടെ പാക്കിസ്ഥാനിലെ ഒൻപത് ഭീകരതാവളങ്ങൾ തകർത്തു.
കാണ്ഡഹാർ വിമാനറാഞ്ചലിൽ പങ്കെടുത്ത ഭീകരരെ കൊന്നിട്ടുണ്ട്. ഇതിൻ്റെയൊക്കെ ചിത്രങ്ങളും വീഡിയോകളും സൈന്യം പുറത്തുവിട്ടതാണ്. പിന്നെ എന്തടിസ്ഥാനത്തിലാണ് എം.എ ബേബി ഇത്തരം സംശയങ്ങൾ ഉന്നയിക്കുന്നത്. ഇതു പാക്കിസ്ഥാൻ സൈന്യത്തെ പ്രകീർത്തിക്കലും ഇന്ത്യൻ സൈന്യത്തെ ഇകഴ്ത്തലുമാണ്.
പാക്കിസ്ഥാൻ അനുകൂല പ്രസ്താവന നടത്തിയ എം.എ ബേബിക്കെതിരെയും മാർക്സിസ്റ്റു പാർട്ടിക്കുമെതിരെ ഭാരതീയ ജനതാ പാർട്ടി നേതൃത്വം നിയമപരമായി എന്തു ചെയ്യാൻ കഴിയുമെന്ന് ആലോചിക്കുമെന്ന് പി.കെ കൃഷ്ണദാസ് പറഞ്ഞു. ഇതു തന്നെയാണ് രാഹുൽ ഗാന്ധിയും ഇൻഡി സഖ്യവും ചെയ്തത്. സൈന്യത്തെ അപകീർത്തിപ്പെടുത്തുകയാണ് അവർ ചെയ്തതെന്നും കൃഷ്ണദാസ് പറഞ്ഞു.