പിണറായി വിജയനെതിരായ മാസപ്പടി ആരോപണം: ഇ ഡി നിലപാടില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍

പിണറായി വിജയനെതിരെ, കേസെടുത്താല്‍ മാസപ്പടി ഡയറിയില്‍ പേരുള്ള യു.ഡി.എഫ് നേതാക്കളുടെ പങ്ക് ഉള്‍പ്പടെ അന്വേഷിക്കേണ്ടി വരുമെന്നുള്ളതാണ് കോണ്‍ഗ്രസിന്റെ ആശങ്ക.

 

അഴിമതി നിരോധന നിയമപ്രകാരവും മുഹമ്മദ് റിയാസിന്റെ ഹവാല ഇടപാടുകളിലും അന്വേഷണം വേണമെന്നാണ് ഇ ഡി നിലപാട്.

പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ മാസപ്പടി ആരോപണത്തില്‍ അന്വേഷണം വേണമെന്ന ഇഡി നിലപാടില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍. അന്വേഷണം ആകാമെന്നായിരുന്നു എജിയുടെ നിയമോപദേശം. പിണറായി വിജയനെതിരെ, കേസെടുത്താല്‍ മാസപ്പടി ഡയറിയില്‍ പേരുള്ള യു.ഡി.എഫ് നേതാക്കളുടെ പങ്ക് ഉള്‍പ്പടെ അന്വേഷിക്കേണ്ടി വരുമെന്നുള്ളതാണ് കോണ്‍ഗ്രസിന്റെ ആശങ്ക. അഴിമതി നിരോധന നിയമപ്രകാരവും മുഹമ്മദ് റിയാസിന്റെ ഹവാല ഇടപാടുകളിലും അന്വേഷണം വേണമെന്നാണ് ഇ ഡി നിലപാട്.

എന്നാല്‍ ആദ്യം മാസപ്പടി കേസായും പിന്നീട് കൈക്കൂലിയായും ഇപ്പോള്‍ ഹവാല ഇടപാടായും വളരുന്ന ഇ.ഡി കേസ് പാര്‍ട്ടിയെ ലക്ഷ്യമിട്ടുളള രാഷ്ട്രീയ നീക്കമാണെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തല്‍. നേതൃത്വത്തെ കേസില്‍ കുടുക്കി വിശ്വാസ്യത തകര്‍ത്ത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കാനുളള കേന്ദ്ര ഏജന്‍സികളുടെ നീക്കത്തിന് യുഡിഎഫ് സര്‍ക്കാരും കുടപിടിക്കുന്നു എന്നാണ് സിപിഐഎം ആരോപിക്കുന്നത്. പിണറായി വിജയനെതിരായ കേസ് പാര്‍ട്ടിയ്‌ക്കെതിരായ നീക്കമായി കണ്ട് പ്രതിരോധിക്കാനാണ് തീരുമാനം.