പിആർ സ്റ്റണ്ടോ സൗഹൃദ സംഭാഷണമോ?  പിണറായി വിജയനും മോഹൻലാലും ഒന്നിക്കുന്ന പ്രത്യേക അഭിമുഖ സംപ്രേഷണം ഇന്ന് 

മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലുമായുള്ള അഭിമുഖത്തില്റെ സംപ്രേക്ഷണം ഇന്ന്. കണ്ടും മിണ്ടിയും ഇരുവർ എന്ന് പേരിട്ട അഭിമുഖം ക്ലിഫ്ഹൗസിൽ വെച്ചാണ് രണ്ട് ദിവസമെടുത്ത് ചിത്രീകരിച്ചത്
 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലുമായുള്ള അഭിമുഖത്തില്റെ സംപ്രേക്ഷണം ഇന്ന്. കണ്ടും മിണ്ടിയും ഇരുവർ എന്ന് പേരിട്ട അഭിമുഖം ക്ലിഫ്ഹൗസിൽ വെച്ചാണ് രണ്ട് ദിവസമെടുത്ത് ചിത്രീകരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്ന അഭിമുഖം പിന്നീട് സാമൂഹികമാധ്യമ പേജുകളിലും കാണാം.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അഭിമുഖത്തിന്റെ ടീസർ വലിയ ചർച്ചയായിരുന്നു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമാണ് ഉള്ളടക്കമെന്നാണ് ടീസർ വ്യക്തമാക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാർ പിആർ പ്രവർത്തനങ്ങൾ സജീവമാക്കിയെന്ന വിമർശനങ്ങൾക്കിടെയാണ് മോഹൻലാലുമായുള്ള അഭിമുഖം പുറത്തിറങ്ങുന്നത്. സംവിധായകൻ ടി.കെ. രാജീവ് കുമാർ ഉൾപ്പെടെയുള്ളവരാണ് അഭിമുഖത്തിന്റെ പിന്നണിയിൽ.

അഭിമുഖം സർക്കാരിന്റെ പിആർ സ്റ്റണ്ടാണ് എന്നാണ് പ്രതിപക്ഷത്തിന്റെ വിമൽശനം . മോഹൻലാലും പിണറായി വിജയനും തമ്മിലുള്ള വ്യക്തിബന്ധമാണ് അഭിമുഖത്തിന് പിന്നിൽ എന്നാണ് സിപിഎമ്മിന്റെ മറുപടി. പ്രതിപക്ഷ നേതാവായിരിക്കെ ഇരുവർ എന്ന പേരിൽ ഉമ്മൻ ചാണ്ടിയും മോഹൻലാലുമായുള്ള അഭിമുഖം ജയ്ഹിന്ദ് ടിവി ഇന്നലെ വീണ്ടും സംപ്രേഷണം ചെയ്തിരുന്നു.