പിണറായി വിജയൻ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ അന്തകൻ : യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് അനുതാജ് 

പിണറായി വിജയൻ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ അന്തകൻ ആണെന്നും സി.പി.എമ്മിന് ബംഗാളിലെ ഗതി ആയിരിക്കുമെന്നും യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ് അനുതാജ് പറഞ്ഞു.

 

മലപ്പുറം: പിണറായി വിജയൻ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ അന്തകൻ ആണെന്നും സി.പി.എമ്മിന് ബംഗാളിലെ ഗതി ആയിരിക്കുമെന്നും യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ് അനുതാജ് പറഞ്ഞു.

യൂത്ത് കോൺഗ്രസ് ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഹാരിസ് മുതൂർ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ വി.എസ് ജോയ്,സംസ്ഥാന ജനൽ സെക്രട്ടറിമാരായ രാഹുൽ വെച്ചിയോട്ട്,മുഹമ്മദ് പാറയിൽ,ഉമറലി കാരേക്കാട്,സംസ്ഥാന സെക്രട്ടറിമാരായ എ.കെ ഷാനിദ്,ഷിമിൽ അരീക്കോട്,മുഹ്സിൻ കാതിയോട്,നിസാം കരുവാരക്കുണ്ട്,റിയാസ് തിരൂർ,യാസീൻ പെരിന്തൽമണ്ണ,ശിഹാബ് എടപ്പറ്റ,മൻസൂർ പാണ്ടിക്കാട് തുടങ്ങിവർ സംസാരിച്ചു.