സെഞ്ച്വറിയടിച്ച് യുഡിഎഫ് , സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം, അഞ്ചാം റൗണ്ടിലും മുഖ്യമന്ത്രി പിന്നിൽ

എൽ ഡി എഫിന് പകരം മറ്റാരുണ്ടെന്ന തെരഞ്ഞെടുപ്പ് പ്രചരണവുമായി രംഗത്തിറങ്ങിയ ക്യാപ്റ്റൻ പിണറായി വിജയനും സംഘത്തിനും യുഡിഎഫുണ്ടെന്ന മറുപടിയാണ് ജനങ്ങൾ നൽകിയത്. യുഡിഎഫ് ലീഡ് നിലയിൽ 100 എന്ന മാന്ത്രിക സംഖ്യയിലെത്തിയപ്പോൾ എൽ ഡി എഫിന് 39 സീറ്റുകളിലെ മേധാവിത്വം മാത്രമേയുള്ളു നേമത്തെ ലീഡ് മാത്രമേ ബിജെപിക്കുള്ളു കണ്ണൂർ ജില്ലയിൽ ഉൾപ്പെടെ സി.പി എം പാർട്ടികോട്ടകൾ തകർന്നു വീഴുന്ന കാഴ്ച്ചയാണുള്ളത്.

 
 കണ്ണൂർ: എൽ ഡി എഫിന് പകരം മറ്റാരുണ്ടെന്ന തെരഞ്ഞെടുപ്പ് പ്രചരണവുമായി രംഗത്തിറങ്ങിയ ക്യാപ്റ്റൻ പിണറായി വിജയനും സംഘത്തിനും യുഡിഎഫുണ്ടെന്ന മറുപടിയാണ് ജനങ്ങൾ നൽകിയത്. യുഡിഎഫ് ലീഡ് നിലയിൽ 100 എന്ന മാന്ത്രിക സംഖ്യയിലെത്തിയപ്പോൾ എൽ ഡി എഫിന് 39 സീറ്റുകളിലെ മേധാവിത്വം മാത്രമേയുള്ളു നേമത്തെ ലീഡ് മാത്രമേ ബിജെപിക്കുള്ളു കണ്ണൂർ ജില്ലയിൽ ഉൾപ്പെടെ സി.പി എം പാർട്ടികോട്ടകൾ തകർന്നു വീഴുന്ന കാഴ്ച്ചയാണുള്ളത്.

കണ്ണൂരിലെ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനും തളിപറമ്പിൽ പി കെ ശ്യാമളയും പുറത്തായത് സിപിഎമ്മിന് തിരിച്ചടിയായി കൊല്ലത്തും ആലപ്പുഴയിലും കോഴിക്കോട് യുഡിഎഫ് തരംഗമാണുണ്ടായിരിക്കുന്നത്. ധർമ്മടം മണ്ഡലത്തിൽ അഞ്ചാം റൗണ്ടിലും എൽഡിഎഫ് സ്ഥാനാർത്ഥി പിണറായി വിജയൻ 1090 വോട്ടുകൾക്ക് പിന്നിലാണ് പാർട്ടികോട്ടകളായ ചെമ്പിലോട്, വേങ്ങാട്, അഞ്ചരക്കണ്ടി പഞ്ചായത്തുകളിലെ വോട്ടുകളാണ് എണ്ണിയത് . സി പി എം ഭരിക്കുന്നകടമ്പൂർ , പെരളശേരി പഞ്ചായത്തുകളാണ് ഇനി എണ്ണാനുള്ളത്.