ടി.കെ ഗോവിന്ദൻ അവസരവാദി, സി പി എം അണികളെ വഴിതെറ്റിച്ചുവെന്ന് പിണറായി വിജയൻ

തളിപ്പറമ്പിലെ തോല്‍വിയില്‍ പാർട്ടിയോടൊപ്പം സഞ്ചരിക്കുന്നവർക്കും പിഴവ് പറ്റിയെന്ന് പ്രതിപക്ഷ നേതാവും പി.ബി അംഗവുമായ പിണറായി വിജയൻ. സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി തളിപ്പറമ്പിൽ നടത്തിയ രാഷ്ട്രീയവിശദീകരണ പൊതുസമ്മേളനം ഉദ്ഘനം ചെയ്തു

 

കണ്ണൂർ  : തളിപ്പറമ്പിലെ തോല്‍വിയില്‍ പാർട്ടിയോടൊപ്പം സഞ്ചരിക്കുന്നവർക്കും പിഴവ് പറ്റിയെന്ന് പ്രതിപക്ഷ നേതാവും പി.ബി അംഗവുമായ പിണറായി വിജയൻ. സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി തളിപ്പറമ്പിൽ നടത്തിയ രാഷ്ട്രീയവിശദീകരണ പൊതുസമ്മേളനം ഉദ്ഘനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.എന്താണ് നിങ്ങളെ വഴിതെറ്റിച്ചതെന്നും ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. പരാജയം ഗൗരവമായി കാണുന്നുവെന്നും ആരെയാണ് നിങ്ങള്‍ വിശ്വാസത്തിലെടുത്തതെന്നും പിണറായി വിജയന്‍ ചോദിച്ചു. നിങ്ങള്‍ ചെയ്ത തെറ്റ് ഇപ്പോഴെങ്കിലും ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ മാത്രമുള്ള വീഴ്ച സംഭവിച്ചോ. താല്‍ക്കാലിക പ്രചാരവേലയില്‍ ആളുകള്‍ വീണു. എല്ലാ വെല്ലുവിളികളെയും നേരിട്ട് കരുത്താര്‍ജിക്കേണ്ട ഘട്ടമാണിത്. ടി കെ ഗോവിന്ദനെ പോലെയുള്ള അവസരവാദിയെ സ്വീകരിക്കാന്‍ തയ്യാറായതിനുള്ള പശ്ചാത്താപം പലര്‍ക്കും ഉണ്ടായിട്ടുണ്ടാകും. എല്ലാ കാലവും ഈ ജയം നിലനില്‍ക്കില്ല. പാര്‍ട്ടി ഏകോപിതമായി നീങ്ങേണ്ട ഘട്ടമാണിത്', പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

പരാജയം ലഘൂകരിക്കുന്നില്ലെന്നും കേരളത്തില്‍ ആകെ അടിച്ചുവിട്ട എല്‍ഡിഎഫ് വിരുദ്ധ പ്രചാരണത്തില്‍ പരാജയപ്പെടേണ്ട മണ്ഡലമല്ല തളിപ്പറമ്പെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 2021 വരെയുള്ള തെരഞ്ഞെടുപ്പ് നില അതാണ്. അതില്‍ നിന്ന് 11 ശതമാനം വോട്ട് കുറഞ്ഞു. സാധാരണ തെരഞ്ഞെടുപ്പില്‍ സംഭവിക്കുന്ന തോല്‍വിയല്ല ഇത്. ഏതെല്ലാം തരത്തിലുള്ള പ്രതികൂല സാഹചര്യം വന്നാലും സിപിഎമ്മിനും എല്‍ഡിഎഫിനുമൊപ്പം നിലക്കൊള്ളുന്ന ജനങ്ങളുണ്ട്. അവരില്‍ ചിലര്‍ ഇത്തവണ വോട്ട് ചെയ്തില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.ഏത് പരാജയവും ഗൗരവമായി കാണുന്ന പാര്‍ട്ടിയാണ് സിപിഎം. എല്ലാ വിലയിരുത്തലും പാര്‍ട്ടി സ്വീകരിക്കും. ചിലര്‍ക്ക് സ്ഥാനമോഹം ഉണ്ടാകാം. അവരുടെ പിന്നാലെ പാര്‍ട്ടി വികാരമുള്ളവര്‍ പോകാറില്ല. പാര്‍ട്ടിയോടൊപ്പം നിന്നവര്‍ എന്തുകൊണ്ടാണ് മാറാന്‍ ഇടയായത്. ആരെയാണ് നിങ്ങൾ വിശ്വാസത്തിലെടുത്തത്', പിണറായി വിജയന്‍ ചോദിച്ചു.