ആയുസ്സും ആരോഗ്യവും അനുവദിച്ച് നൽകിയാൽ പിണറായി വിജയൻ കേരളത്തെ വീണ്ടും നയിക്കും ; സജി ചെറിയാൻ
Sep 10, 2026, 21:19 IST
പിണറായി വിജയന്റെ സത്യസന്ധതയെ വാഴ്ത്തിയും ഇ.ഡിയെ രൂക്ഷമായി വിമർശിച്ചും സജി ചെറിയാൻ. ആയുസ്സും ആരോഗ്യവും അനുവദിച്ച് നൽകിയാൽ പിണറായി വിജയൻ കേരളത്തെ വീണ്ടും നയിക്കുമെന്നും, അതിനുള്ള രാഷ്ട്രീയ കരുത്ത് പാർട്ടിക്കിന്നുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമപരമായി നിലനിൽക്കില്ലെന്ന് ബോധ്യമുള്ളതുകൊണ്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇത്തരം ആരോപണങ്ങൾ യു.ഡി.എഫ് സർക്കാരിന്റെ തലയിൽ വെച്ചുകൊടുത്തിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പിണറായി വിജയന്റെ വില മൂന്ന് കോടി രൂപ മാത്രമാണോയെന്ന് ചോദിച്ച സജി ചെറിയാൻ, ഇത്രയും ചെറിയൊരു തുക വിദേശത്തേക്ക് കടത്തിയെന്ന് പറയാൻ നാണമില്ലേയെന്നും അദ്ദേഹം പരിഹസിച്ചു.