ഇറങ്ങി പോ വിജയാ';  പിണറായി വിജയനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

സംസ്ഥാനത്ത് യുഡിഎഫ് ഭരണമുറപ്പിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട് വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങളെന്നാണ് രാഹുൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

 

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് ഭരണമുറപ്പിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട് വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങളെന്നാണ് രാഹുൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. പോ മോനെ വിജയാ എന്നല്ല ഇറങ്ങി പോ വിജയാ എന്നാണ് പറയുന്നതെന്നും രാഹുൽ കൂട്ടിച്ചേർക്കുന്നു. ധർമടം മണ്ഡലത്തിൽ മത്സരിക്കുന്ന പിണറായി വിജയൻ വോട്ടെണ്ണലിൽ അഞ്ചാം റൗണ്ടിലടക്കം പിന്നാക്കം നിൽക്കുന്ന സാഹചര്യമാണ്.

അതേ സമയം, സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫ് തരംഗം പ്രകടമാണ്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കൂട്ടത്തോടെ പിന്നിലാണ്. യുഡിഎഫ് പ്രമുഖരെല്ലാം ലീഡ് ചെയ്യുമ്പോള്‍ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി എൻ വാസവൻ, ആർ ബിന്ദു, ഗണേഷ് കുമാർ, പി രാജീവ്, ഒ ആർ കേളു, വി ശിവന്‍കുട്ടി, വീണ ജോർജ്, അബ്ദുറഹിമാൻ, എം ബി രാജേഷ്, ജെ ചിഞ്ചുറാണി, എ കെ ശശീന്ദ്രൻ, പി പ്രസാദ് എന്നിവർ പിന്നിലാണ്. അതേസമയം, പേരാവൂരിൽ കെ കെ ശൈലജയ്ക്കാണ് ലീഡ്. ബേപ്പൂരിൽ പി എ മുഹമ്മദ് റിയാസ് മുന്നിലാണ്.

allowfullscreen