'എന്റെ വീടിന് മുന്നില്‍ ഒരുകാലത്തും പൊലീസ് സ്റ്റേഷന്‍ ആരംഭിച്ചിട്ടില്ല, മാധ്യമങ്ങൾ വ്യക്തിപരമായി അപമാനിക്കുന്നു'  : പിണറായി

 പിണറായിയിലെ തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ജീപ്പ് പൊലീസ് സ്റ്റേഷനായി പ്രവർത്തിക്കുന്നുവെന്ന പ്രചാരണത്തിനെതിരെ വിശദീകരണവുമായി പിണറായി വിജയൻ. ചില മാധ്യമങ്ങളും വ്യക്തികളും ചേർന്ന് നടത്തുന്ന

 

 പിണറായിയിലെ തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ജീപ്പ് പൊലീസ് സ്റ്റേഷനായി പ്രവർത്തിക്കുന്നുവെന്ന പ്രചാരണത്തിനെതിരെ വിശദീകരണവുമായി പിണറായി വിജയൻ. ചില മാധ്യമങ്ങളും വ്യക്തികളും ചേർന്ന് നടത്തുന്ന പ്രചാരണത്തിന് പിന്നിൽ തന്നെ വ്യക്തിപരമായി അപമാനിക്കുക എന്ന ലക്ഷ്യമാണുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. വീടിന് മുന്നിൽ പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിച്ചത് പൊലീസിന്റെ ഔദ്യോഗിക നടപടിക്രമത്തിന്റെ ഭാഗം മാത്രമാണെന്നും സുരക്ഷാ ആവശ്യങ്ങൾക്കനുസരിച്ച് ഇത്തരം നടപടികൾ സ്വീകരിക്കാറുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

തന്റെ വീടിന് മുന്നിൽ ഒരിക്കലും പൊലീസ് സ്റ്റേഷൻ ആരംഭിച്ചിട്ടില്ലെന്നും പിണറായി പറഞ്ഞു. സാധാരണ നടപടിക്രമത്തിന്റെ ഭാഗമായി ഒരു പൊലീസ് വാഹനത്തിൽ ഉദ്യോഗസ്ഥർ എത്തുകയും പോകുകയും ചെയ്തിരുന്നു. പിന്നീട് ആ വാഹനം ഗതാഗതയോഗ്യമല്ലാതായി അവിടെ കിടന്നതാണെന്നാണ് തനിക്ക് മനസ്സിലായതെന്നും, അത് മാറ്റി അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കുമെന്ന് പൊലീസ് അന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അധികാരമൊഴിഞ്ഞിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും വാഹനം മാറ്റിയിട്ടില്ല. ഇതിന് പിന്നിലെ കാരണം വിശദീകരിക്കേണ്ടത് പൊലീസാണെന്നും അദ്ദേഹം പറഞ്ഞു.