'വികസന തുടർച്ചയ്ക്ക് എൽഡിഎഫ് വരണം' : വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രിയും ധർമ്മടം മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥിയുമായ പിണറായി വിജയൻ ആർ സി അമല സ്‌കൂളിൽ സമ്മതിദാന അവകാശം രേഖപ്പെടുത്തി. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് എൽ ഡി എഫ് നേതാക്കളായ സിഎൻ ചന്ദ്രൻ , കെ.കെ രാഗേഷ്, പി ശശി തുടങ്ങിയവരോടൊപ്പം മുഖ്യമന്ത്രി വോട്ടു രേഖപെടുത്താനെത്തിയത്.
Apr 9, 2026, 09:04 IST
കണ്ണൂർ : മുഖ്യമന്ത്രിയും ധർമ്മടം മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥിയുമായ പിണറായി വിജയൻ ആർ സി അമല സ്‌കൂളിൽ സമ്മതിദാന അവകാശം രേഖപ്പെടുത്തി. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് എൽ ഡി എഫ് നേതാക്കളായ സിഎൻ ചന്ദ്രൻ , കെ.കെ രാഗേഷ്, പി ശശി തുടങ്ങിയവരോടൊപ്പം മുഖ്യമന്ത്രി വോട്ടു രേഖപെടുത്താനെത്തിയത്.
കേരളത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. വികസനത്തിന് ഇടവേള ഉണ്ടാകരുതെന്നും വികസന തുടർച്ചയ്ക്ക് എൽഡിഎഫ് വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.