പിണറായി വിജയന്‍ ഇടപെട്ടു; മൂന്ന് വര്‍ഷത്തിന് ശേഷം ബിനീഷ് കോടിയേരിക്ക് വീണ്ടും സിപിഎം അംഗത്വം

കേസില്‍ അകപ്പെട്ടതോടെയാണ് ബിനീഷിനെ സിപിഎം അംഗത്വത്തില്‍ നിന്ന് നീക്കിയത്. 

 

ബിനീഷ് കോടിയേരി നാലുതവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് പാര്‍ട്ടി അംഗത്വം പുതുക്കി നല്‍കി സിപിഎം. മൂന്നു വര്‍ഷത്തിനു ശേഷമാണ് അംഗത്വം പുതുക്കി നല്‍കുന്നത്. പിബി അംഗം പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നിര്‍ദേശം നല്‍കിയതോടെയാണ് പാര്‍ട്ടി അംഗത്വം തിങ്കളാഴ്ച പുതുക്കി നല്‍കിയത്. 

ബിനീഷ് കോടിയേരി നാലുതവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായിരുന്നു. നേരത്തെ കേസില്‍ അകപ്പെട്ടതോടെയാണ് ബിനീഷിനെ സിപിഎം അംഗത്വത്തില്‍ നിന്ന് നീക്കിയത്.