മുഖ്യമന്ത്രി സ്ഥാനത്തേക്ക് 33 ശതമാനം പേരുടെ പിന്തുണ പിണറായിക്ക്; ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍

സര്‍വേയിലാണ് പിണറായി വിജയനെയാണ് മുഖ്യമന്ത്രിയായി കാണണമെന്ന് ഏറ്റവും കൂടുതല്‍ അഭിപ്രായപ്പെട്ടതായും പറയുന്നത്. 

 

കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന് 21 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു

കേരളത്തില്‍ യുഡിഎഫ് മികച്ച വിജയത്തോടെ അധികാരത്തിലെത്തുമെന്ന ആക്‌സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോളില്‍, മുഖ്യമന്ത്രിയായി ഏറ്റവും കൂടുതല്‍ പേര്‍ നിര്‍ദേശിച്ചത് സിപിഎം നേതാവ് പിണറായി വിജയനെയെന്ന രസകരമായ വിവരം. ഒരു പതിറ്റാണ്ടായി ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലിരിക്കുന്ന കേരളത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് കുറഞ്ഞത് 78 മുതല്‍ 90 സീറ്റുകള്‍ വരെ നേടി അധികാരം പിടിക്കുമെന്ന് പ്രവചിക്കുന്നു. ഇതേ സര്‍വേയിലാണ് പിണറായി വിജയനെയാണ് മുഖ്യമന്ത്രിയായി കാണണമെന്ന് ഏറ്റവും കൂടുതല്‍ അഭിപ്രായപ്പെട്ടതായും പറയുന്നത്. 


എല്‍ഡിഎഫ് 49-62 സീറ്റുകള്‍ നേടുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. ബിജെപി നയിക്കുന്ന എന്‍ഡിഎ സീറ്റ് നേടില്ലെന്നും പറയുന്നു. 33 ശതമാനം ആളുകളും നിലവിലെ മുഖ്യമന്ത്രി തുടരണമെന്ന് ആഗ്രഹിക്കുന്നു. കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന് 21 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. രമേശ് ചെന്നിത്തലക്ക് എട്ട് ശതമാനം പേരുടെ പിന്തുണയും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന് 4 ശതമാനം പിന്തുണയും ലഭിച്ചു. മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്ന അഞ്ച് പേരുകളുടെ പട്ടികയിലെ അവസാനത്തെ നേതാവാണ് കെ.സി. വേണുഗോപാല്‍.