കള്ള്ചെത്ത് വ‍്യവസായത്തോടും തൊഴിലാളികളോടും പിണറായി സർക്കാർ  സ്വീകരിച്ചത് തെറ്റായ സമീപനം; വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

പിണറായി സർക്കാരിന്‍റെ രണ്ടാം ഭരണകാലത്തെ  നയങ്ങളെ രൂക്ഷമായി വിമർ‌ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കള്ള്ചെത്ത് വ‍്യവസായത്തോടും തൊഴിലാളികളോടും സർക്കാർ തെറ്റായ സമീപനമാണ് സ്വീകരിച്ചതെന്നാണ് ബിനോയ് വിശ്വം പറയുന്നത്. പരമ്പരാഗത തൊഴിലാളികളെ സംരക്ഷിക്കുന്നതിനു വേണ്ടി സർക്കാർ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

കോട്ടയം:  പിണറായി സർക്കാരിന്‍റെ രണ്ടാം ഭരണകാലത്തെ  നയങ്ങളെ രൂക്ഷമായി വിമർ‌ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കള്ള്ചെത്ത് വ‍്യവസായത്തോടും തൊഴിലാളികളോടും സർക്കാർ തെറ്റായ സമീപനമാണ് സ്വീകരിച്ചതെന്നാണ് ബിനോയ് വിശ്വം പറയുന്നത്. പരമ്പരാഗത തൊഴിലാളികളെ സംരക്ഷിക്കുന്നതിനു വേണ്ടി സർക്കാർ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഷാപ്പുകൾ തുറക്കുന്നതിന് ആരാധനാലയങ്ങളിൽ നിന്നും വിദ‍്യാഭ‍്യാസ സ്ഥാപനങ്ങളിൽ നിന്നും ദൂരപരിധി 400 മീറ്ററിൽ നിന്നും കുറയ്ക്കണമെന്ന് എൽഡിഎഫ് യോഗത്തിൽ സിപിഐ പലതവണ ആവശ‍്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. എന്നാൽ തമ്പ്രാക്കളുടെ ബാറുകൾക്ക് ദൂരപരിധി 50 മീറ്റർ മാത്രമാക്കി നൽകിയ ഇടത് സർക്കാർ ഷാപ്പുകളോടും ബാറുകളോടും രണ്ടു നീതിയാണ് കാണിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.