തീർത്ഥാടകർക്ക് സന്നിധാനത്ത് താമസത്തിന് മുറികൾ ബുക്ക് ചെയ്യാം

സന്നിധാനത്ത് എത്തുന്ന തീർത്ഥാടകർക്ക് താമസത്തിന് ഓൺലൈനായും നേരിട്ടും  മുറികൾ ബുക്ക് ചെയ്യാം. ദേവസ്വം ബോർഡിന്റെ സന്നിധാനത്തെ വിവിധ ഗസ്റ്റ് ഹൗസുകളിലായി 540 മുറികൾ ആണുള്ളത്.

 

ശബരിമല : സന്നിധാനത്ത് എത്തുന്ന തീർത്ഥാടകർക്ക് താമസത്തിന് ഓൺലൈനായും നേരിട്ടും  മുറികൾ ബുക്ക് ചെയ്യാം. ദേവസ്വം ബോർഡിന്റെ സന്നിധാനത്തെ വിവിധ ഗസ്റ്റ് ഹൗസുകളിലായി 540 മുറികൾ ആണുള്ളത്. ഓൺലൈനായി onlinetdb.com എന്ന വെബ്സൈറ്റിലൂടെ താമസിക്കാൻ ഉദ്ദേശിക്കുന്നതിന് 15 ദിവസം മുമ്പ് വരെയുള്ള ദിവസങ്ങളിൽ മുറി ബുക്ക് ചെയ്യാനാകും.

സന്നിധാനത്തിന് സമീപമുള്ള അക്കോമഡേഷൻ കൗണ്ടറുകൾ വഴി ആധാർ കാർഡ് കാണിച്ച് അതാത് ദിവസത്തേക്ക് നേരിട്ടും ബുക്ക് ചെയ്യാം. 12 മണിക്കൂറത്തേക്കും16 മണിക്കൂറത്തേക്കു മാണ് മുറി ബുക്ക് ചെയ്യാനാവുക. 250 രൂപ മുതൽ 1,600 രൂപ വരെയാണ് 12 മണിക്കൂറത്തേക്കുള്ള മുറികളുടെ നിരക്ക്. ശബരി, പ്രണവം, സഹ്യാദ്രി, കൈലാസ്, മരാമത്ത് ഓഫീസ് കോംപ്ളക്സ്, പാലാഴി, സോപാനം, ശ്രീ മണികണ്ഠം, ചിന്മുദ്ര, ശിവശക്തി, തേജസ്വിനി, ശ്രീമാത, എന്നിവയാണ് തീർഥാടകർക്ക് ബുക്ക് ചെയ്യാവുന്ന സന്നിധാനത്തെ ഗസ്റ്റ് ഹൗസുകൾ.