അഗ്നിശമന സേനയുടെ ഇടപെടലിൽ പ്രാവിന് പുതുജീവൻ
11 കെവി ലൈനിൽ കുടുങ്ങിയ പ്രാവിനാണ് സേന രക്ഷകരായത്.
Updated: Mar 19, 2026, 16:15 IST
പത്തനംതിട്ട :പരുമല ജംഗ്ഷന് സമീപത്തെ വസ്ത്ര വ്യാപാരശാലയ്ക്ക് മുമ്പിലൂടെ കടന്നുപോകുന്ന 11 കെവി ലൈനിൽ കുടുങ്ങിയ പ്രാവിനെ അഗ്നിശമന സേന രക്ഷിച്ചു.11 കെവി ലൈനിൽ കുടുങ്ങിയ പ്രാവിനാണ് സേന രക്ഷകരായത്.ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം.
കുടുങ്ങിയ നിലയിൽ പ്രാവിനെ കണ്ട നാട്ടുകാർ അഗ്നിശമനസേനയെ വിവരം അറിയിച്ചതിനെ തുടർന്ന് തിരുവല്ലയിൽ നിന്നും എത്തിയ അഗ്നിശമനസേനയിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നന്ദുമനോജ് പോസ്റ്റിനു മുകളിൽ കയറി പ്രാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ സതീഷ് കുമാർ, ഓഫീസറന്മാരായ ശിവപ്രസാദ്, അശോക്, ദിനുരാജ്, നന്ദു മനോജ്, കെ പി ഷാജി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം.