പിഎസ്‌സി: പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് കായികക്ഷമതാ പരീക്ഷയും സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻ്റർപ്രൈസസ് ലിമിറ്റഡിൽ അഭിമുഖവും
Jan 1, 2026, 19:50 IST
തിരുവനന്തപുരം : ജില്ലയിൽ പോലീസ് കോൺസ്റ്റബിൾ (ട്രെയിനി) (കാറ്റഗറി നമ്പർ 740/2024), പോലീസ് കോൺസ്റ്റബിൾ (ട്രെയിനി) (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 484/2024) തസ്തികകളുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 2026 ജനുവരി 07 മുതൽ 16 വരെ രാവിലെ 05.30 ന് പേരൂർക്കട, എസ്.എ.പി. ഗ്രൗണ്ട്, ശ്രീകാര്യം സി.ഇ.ടി. കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ വച്ച് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തുമെന്ന് പിഎസ്‌സി അറിയിച്ചു.
കായികക്ഷമതാ പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് അന്നേ ദിവസം രാവിലെ 10.30 ന പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് സർട്ടിഫിക്കറ്റ് പരിശോധനയും നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ (മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ) പ്രൊഫൈലിൽ അപ്ലോഡ് ചെയ്‌തതിനുശേഷം പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്.
അതേസമയം കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻ്റർപ്രൈസസ് ലിമിറ്റഡിൽ അക്കൗണ്ടന്റ് (കാറ്റഗറി നമ്പർ 135/2023) തസ്‌തികയിലേക്ക് അഭിമുഖം നടത്തും. 2026 ജനുവരി 7 മുതൽ 9 വരെ പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ചാണ് അഭിമുഖം. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭിക്കും.
പ്രമാണപരിശോധന
ഗവൺമെന്റ് സെക്രട്ടേറിയേറ്റ്/കേരള പബ്ലിക് സർവീസ് കമ്മീഷൻ/അഡ്വക്കേറ്റ് ജനറൽ ഓഫീസ് (എറണകുളം)/സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ്/വിജിലൻസ് ട്രൈബ്യൂണൽ /എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷ്യൽ ജഡ്‌ജ് ഓഫീസ് എന്നിവിടങ്ങളിൽ അസിസ്റ്റൻ്റ്/ഓഡിറ്റർ (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 577/2024) തസ്‌തികയുടെ ചുരുക്കപട്ടികയിലുൾ പ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് 2026 ജനുവരി 5 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തുമെന്നും അറിയിപ്പുണ്ട്. ഉദ്യോഗാർത്ഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ.2.സി. വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്. (0471 2546294).
വകുപ്പുതല വാചാപരീക്ഷ – ഫലം പ്രസിദ്ധീകരിച്ചു
ജൂലൈ 2025 വകുപ്പുതല പരീക്ഷയുടെ ഭാഗമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിൽ വച്ച് കാഴ്‌ചപരിമിതരായ ഉദ്യോഗസ്ഥർക്കുവേണ്ടി നടത്തിയ വാചാപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം പി.എസ്.സി. വെബ്സൈറ്റിൽ നിന്നും ലഭ്യമാകും