കാര്‍ ബൈക്കുകളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഫോട്ടോഗ്രാഫര്‍ മരിച്ചു
ബൈപ്പാസില്‍ വിഴിഞ്ഞം മുക്കോല പാലത്തിനു സമീപം നിയന്ത്രണംവിട്ട കാർ രണ്ടു ഇരുചക്രവാഹനങ്ങളെ ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനും ഫോട്ടോഗ്രാഫറുമായ യുവാവ് മരിച്ചു.കാഞ്ഞിരംകുളം മുളനിന്ന പൊട്ടക്കുളം രതീഷ് ഭവനില്‍ രതീഷ് കുമാർ (40) ആണ് മരിച്ചത്.
അപകടകാരണം ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു
തിരുവനന്തപുരം:ബൈപ്പാസില്‍ വിഴിഞ്ഞം മുക്കോല പാലത്തിനു സമീപം നിയന്ത്രണംവിട്ട കാർ രണ്ടു ഇരുചക്രവാഹനങ്ങളെ ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനും ഫോട്ടോഗ്രാഫറുമായ യുവാവ് മരിച്ചു.കാഞ്ഞിരംകുളം മുളനിന്ന പൊട്ടക്കുളം രതീഷ് ഭവനില്‍ രതീഷ് കുമാർ (40) ആണ് മരിച്ചത്. സ്കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു.
അപകടത്തില്‍പ്പെട്ടവരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രതീഷ് കുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല. സ്കൂട്ടറില്‍ സഞ്ചരിച്ച വിഴിഞ്ഞം ചൊവ്വര സ്വദേശി മണിപ്രദീപിന് (60) തലയ്ക്ക് ഗുരുതര പരിക്കേറ്റു. കാറിലുണ്ടായിരുന്നവർക്ക് നിസാര പരിക്കുകളാണുള്ളത്.
ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. കാഞ്ഞിരംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കു പിന്നില്‍ അമിത വേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുചക്രവാഹനങ്ങള്‍ ഓടയിലേക്ക് തെറിച്ചുവീണു. ഇരുചക്രവാഹനങ്ങളെ ഇടിച്ച ശേഷം കുറേ ദൂരം ഓടയ്ക്ക് മുകളിലൂടെ സഞ്ചരിച്ചാണ് കാർ നിന്നത്. അപകടകാരണം ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.