ഫോണ്‍ ചോര്‍ത്തല്‍; പി വി അന്‍വറിനെതിരെ കേസ്

നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ ഫോണ്‍ ചോര്‍ത്തിയതിന് കേസെടുത്തു. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തുകയും അത് ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമം നടത്തുകയും ചെയ്‌തെന്നാണ് കേസ്.
 

കൊച്ചി: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ ഫോണ്‍ ചോര്‍ത്തിയതിന് കേസെടുത്തു. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തുകയും അത് ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമം നടത്തുകയും ചെയ്‌തെന്നാണ് കേസ്. കോട്ടയം നെടുകുന്നം സ്വദേശി തോമസ് പീലിയാനിക്കല്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിൽ കോട്ടയം കറുകച്ചാല്‍ പൊലീസാണ് കേസെടുത്തത്.