കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ പിഎച്ച്‌.ഡി. പ്രവേശനം; ഇപ്പോള്‍ അപേക്ഷിക്കാം

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയില്‍ വിവിധ വകുപ്പുകളിലായി ഒഴിവുള്ള 13 പിഎച്ച്‌.ഡി. സീറ്റുകളിലേക്ക് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു.പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കാണ് ഈ സപെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നത്.

 

സംസ്‌കൃതം സാഹിത്യം, വ്യാകരണം, വേദാന്തം, ന്യായം, ജനറല്‍ എന്നീ വിഭാഗങ്ങള്‍ക്ക് പുറമെ ഹിന്ദി, ഹിസ്റ്ററി, ഇംഗ്ലീഷ് വിഷയങ്ങളിലും ഒഴിവുകളുണ്ട്

കാലടി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയില്‍ വിവിധ വകുപ്പുകളിലായി ഒഴിവുള്ള 13 പിഎച്ച്‌.ഡി. സീറ്റുകളിലേക്ക് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു.പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കാണ് ഈ സപെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നത്.

സംസ്‌കൃതം സാഹിത്യം, വ്യാകരണം, വേദാന്തം, ന്യായം, ജനറല്‍ എന്നീ വിഭാഗങ്ങള്‍ക്ക് പുറമെ ഹിന്ദി, ഹിസ്റ്ററി, ഇംഗ്ലീഷ് വിഷയങ്ങളിലും ഒഴിവുകളുണ്ട്. 150 രൂപയാണ് അപേക്ഷാ ഫീസ് വരുന്നത്. മുൻപ് വിജ്ഞാപനം വന്നപ്പോള്‍ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് സർവ്വകലാശാല അധികൃതർ അറിയിച്ചു.

പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും അർഹരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. താല്പര്യമുള്ളവർ ഫെബ്രുവരി എട്ടിനകം ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കോഴ്‌സ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷകള്‍ക്കുമായി സർവ്വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.ssus.ac.in സന്ദർശിക്കാവുന്നതാണ്.