പി.ജി. മെഡിക്കൽ പ്രവേശനം 2026: ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളജുകൾ, ആർ.സി.സി., തിരുവനന്തപുരം, മലബാർ കാൻസർ സെന്റർ, സ്വാശ്രയ മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിലെ 2026-ലെ പി.ജി.മെഡിക്കൽ കോഴ്സുകളിലേയ്ക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു
Updated: Nov 4, 2026, 12:55 IST
വിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2332120 | 0471-2338487.
തിരുവനന്തപുരം: കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളജുകൾ, ആർ.സി.സി., തിരുവനന്തപുരം, മലബാർ കാൻസർ സെന്റർ, സ്വാശ്രയ മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിലെ 2026-ലെ പി.ജി.മെഡിക്കൽ കോഴ്സുകളിലേയ്ക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
ഹോം പേജിൽ നിന്ന് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കാം. അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ നവംബർ 10 വൈകിട്ട് നാലിനകം പ്രവേശനം നേടണം. അലോട്ട്മെന്റ് ലഭിച്ച് നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റും, ഓപ്ഷനുകളും റദ്ദാകും. വിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2332120 | 0471-2338487.