കുഫോസിൽ പിജി, പിഎച്ച്ഡി പ്രോഗ്രാമുകൾ ചെയ്യാം
കുഫോസിൽ (കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്) മാസ്റ്റേഴ്സ് ഇൻ ഫിഷറീസ് സയൻസ് (എംഎഫ്എസ്‌സി), എംഎസ്‌സി, എൽഎൽഎം, എംടെക്, പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനം കുഫോസ് നടത്തുന്ന പരീക്ഷ, ഐസിഎആർ പിജി, ഗേറ്റ്, ക്യാറ്റ്/കെമാറ്റ്/സിമാറ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ്. അപേക്ഷ സമർപ്പിക്കേണ്ടത് http://admission.kufos.ac.in വെബ്സൈറ്റിലൂടെയാണ്. ഏപ്രിൽ 21 വരെയാണ് അപേക്ഷിക്കാനാവുക.
കുഫോസിൽ (കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്) മാസ്റ്റേഴ്സ് ഇൻ ഫിഷറീസ് സയൻസ് (എംഎഫ്എസ്‌സി), എംഎസ്‌സി, എൽഎൽഎം, എംടെക്, പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനം കുഫോസ് നടത്തുന്ന പരീക്ഷ, ഐസിഎആർ പിജി, ഗേറ്റ്, ക്യാറ്റ്/കെമാറ്റ്/സിമാറ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ്. അപേക്ഷ സമർപ്പിക്കേണ്ടത് http://admission.kufos.ac.in വെബ്സൈറ്റിലൂടെയാണ്. ഏപ്രിൽ 21 വരെയാണ് അപേക്ഷിക്കാനാവുക.
കുഫോസ് പിജി പ്രവേശന പരീക്ഷ മെയ് 24നാണ് നടക്കുക. പിഎച്ച്ഡി പ്രവേശന പരീക്ഷ ഓഗസ്റ്റ് 21നും. അതേസമയം 2000 രൂപയാണ് അപേക്ഷിക്കാനുള്ള ഫീസ്. പട്ടികവിഭാഗ വിദ്യാർഥികൾക്ക് 1000 രൂപയുമാണ്. എൻആർഐ റിസർവേഷൻ വിഭാഗത്തിലാണ് അപേക്ഷിക്കുന്നതെങ്കിൽ 5500 രൂപ അധികമായി അടയ്ക്കേണ്ടതുണ്ട്.
കുഫോസിലെ ബാച്‌ലർ ഓഫ് ഫിഷറീസ് സയൻസ് (ബിഎഫ്എസ്‌സി), ബിടെക് ഫുഡ് ടെക്നോളജി യുജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം കീം, നീറ്റ് പരീക്ഷകൾ വഴിയാണ്. ഈ വർഷം മുതൽ 4 വർഷ ബിബിഎയും 5 വർഷ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമുകളുമുണ്ട്.
പ്രോഗ്രാമുകൾ ഏതൊക്കെയാണെന്ന് നോക്കാം
എംഎഫ്എസ്‌സി പ്രോഗ്രാമുകൾ
അക്വാകൾചർ, അക്വാറ്റിക് അനിമൽ ഹെൽത്ത് മാനേജ്മെന്റ്, അക്വാറ്റിക് എൻവയൺമെന്റൽ മാനേജ്മെന്റ്, ഫിഷറീസ് എക്സ്റ്റൻഷൻ, ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ്, ഫിഷിങ് ടെക്നോളജി, ഫിഷ് ജനറ്റിക്സ്, ഫിഷ് ന്യൂട്രീഷ്യൻ, ഫിഷ് പ്രോസസിങ്.
ആർക്കൊക്കെ അപേക്ഷിക്കാം: 6.5 ഓവറോൾ ഗ്രേഡ് പോയിന്റോടെ 4 വർഷ ബിഎഫ്എസ്‌സി ബിരുദമുള്ളവർക്കാണ് യോഗ്യത
പ്രവേശനം എങ്ങനെ: 2025ലെ ഐസിഎആർ പിജി സ്കോറിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. എല്ലാ പ്രോഗ്രാമുകളിലും കൂടി ആകെയുള്ളത് 77 സീറ്റുകളാണ്. ഇതിൽ 21 സീറ്റുകൾ അഖിലേന്ത്യാ ക്വോട്ട വഴിയാണ് നികത്തുന്നത്.
ഫീസ്: പ്രോഗ്രാമുകളുടെ ആകെ ഫീസ് 1.06 ലക്ഷം രൂപയാണ്
എംഎസ്‌സി പ്രോഗ്രാമുകൾ
അപ്ലൈഡ് ജിയോളജി, അറ്റ്മോസ്ഫറിക് സയൻസ്, ബയോടെക്നോളജി, ഡിസാസ്റ്റർ മാനേജ്മെന്റ്, എൻവയൺമെന്റൽ സയൻസ്, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, മറൈൻ ബയോളജി, മറൈൻ കെമിസ്ട്രി, മൈക്രോബയോളജി, ഫിസിക്കൽ ഓഷ്യനോഗ്രഫി, റിമോട്ട് സെൻസിങ് ആൻഡ് ജിഐഎസ്.
ആർക്കൊക്കെ അപേക്ഷിക്കാം: ബിഎസ്‌സി ബിരുദമാണ് മിക്ക പ്രോഗ്രാമുകളുടെയും യോഗ്യത. ബിടെക്, ബിഎഫ്എസ്‌സി യോഗ്യതയുള്ളവർക്കും ചില പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം.
പ്രവേശനം എങ്ങനെ: കുഫോസ് പ്രവേശനപരീക്ഷ.
ഫീസ്: 1.60 ലക്ഷം രൂപ
എൽഎൽഎം മാരിടൈം ലോ
ആർക്കൊക്കെ അപേക്ഷിക്കാം: 50% മാർക്കോടെ എൽഎൽബി ഉള്ളവർക്ക് അപേക്ഷിക്കാം
പ്രവേശനം എങ്ങനെ: കുഫോസ് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ
ഫീസ്: 1.96 ലക്ഷം രൂപ
എംബിഎ
ആകെ 35 സീറ്റുകളാണുള്ളത്. ഫിനാൻസ്, മാർക്കറ്റിങ്, എച്ച്ആർ മാനേജ്മെന്റ് എന്നിവയിൽ ഇരട്ട സ്പെഷലൈസേഷൻ നൽകുന്നുണ്ട്.
ആർക്കൊക്കെ അപേക്ഷിക്കാം: 50% മാർക്കോടെ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. കാർഷിക സർവകലാശാലകളുടെ ബിരുദമുള്ളവർക്ക് ഓവറോൾ ഗ്രേഡ് പോയിന്റ് 6.0 വേണം.
പ്രവേശനം എങ്ങനെ: ക്യാറ്റ്/കെമാറ്റ്/ സിമാറ്റ് സ്കോറിന്റെയും ഗ്രൂപ്പ് ചർച്ച, അഭിമുഖം എന്നിവയുടെ സ്കോറുകളുടെ അടിസ്ഥാനത്തിലും
ഫീസ് : 1.54 ലക്ഷം രൂപ
എംടെക് പ്രോഗ്രാമുകൾ
കോസ്റ്റൽ ആൻഡ് ഹാർബർ എൻജിനീയറിങ് (റഗുലർ, പാർട് ടൈം), ഓഷ്യൻ ആൻഡ് കോസ്റ്റൽ സേഫ്റ്റി എൻജിനീയറിങ് (റഗുലർ, പാർട് ടൈം), ഫുഡ് ടെക്നോളജി, ജിയോ ഇൻഫർമാറ്റിക്സ്
ആർക്കൊക്കെ അപേക്ഷിക്കാം: വിവിധ വിഷയങ്ങളിലെ ബി.ടെക്/ പിജി.
പ്രവേശനം എങ്ങനെ: എംടെക് ഫുഡ് ടെക്നോളജിയിലേക്കുള്ള പ്രവേശനം ഗേറ്റ്/ ഐസിഎആർ പിജി സ്കോറിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ്. മറ്റ് പ്രോഗ്രാമുകൾക്ക് കുഫോസ് പരീക്ഷ എഴുതേണ്ടതുണ്ട്. ഗേറ്റ് യോഗ്യതയുള്ളവർക്ക് എംടെക് ജിയോ ഇൻഫർമാറ്റിക്സ് പ്രോഗ്രാമിന് കുഫോസ് പരീക്ഷ എഴുതേണ്ടെങ്കിലും അഭിമുഖം ഉണ്ടാകും.
പിഎച്ച്ഡി പ്രോഗ്രാമുകൾ
7.0 ഓവറോൾ ഗ്രേഡോടെ പിജി യോഗ്യതയുള്ളവർക്ക് ഫിഷറീസ് സയൻസിനു കീഴിലുള്ള പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. പ്രവേശനം എൻടിഎ സ്കോറുകളുടെ അടിസ്ഥാനത്തിലാണ്.
ഓഷ്യൻ സയൻസ്, ഫിഷറീസ് മാനേജ്മെന്റ്, ഫിഷറീസ് എൻജിനീയറിങ് എന്നിവയ്ക്കു കീഴിലുള്ള പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് 55% മാർക്കോടെയുള്ള പിജി ആണ് യോഗ്യത. പ്രവേശനം കുഫോസ് നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. എല്ലാ പ്രോഗ്രാമുകളുടെയും യോഗ്യതാ കോഴ്സുകൾക്ക് പട്ടിക വിഭാഗത്തിന് മിനിമം മാർക്കിൽ ഇളവുണ്ട്. അവസാന വർഷം പഠിക്കുന്നവർക്കും അപേക്ഷകൾ സമർപ്പിക്കാം.