ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പി ജി പ്രവേശനം

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പി ജി പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാൻ അവസരം. മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലേക്കുമാണ് ഇപ്പോൾ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാൻ അവസരം ഉള്ളത്.

 


കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പി ജി പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാൻ അവസരം. മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലേക്കുമാണ് ഇപ്പോൾ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാൻ അവസരം ഉള്ളത്. എംഎ, എംഎസ്‌സി, എംഎസ്ഡബ്ല്യു, എംഎഫ്എ, എംപിഇഎസ്, മൾട്ടി ഡിസിപ്‌ളിനറി ഡ്യുവൽ മെയിൻ മാസ്റ്റേഴ്‌സ് ഇൻ ഡിസാസ്റ്റർ മാനേജ്‌മെന്റ്, പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമർപ്പിക്കാൻ അവസരം ഉള്ളത്.

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുക. മെയ് നാലിന് സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലുമായാണ് പ്രവേശന പരീക്ഷ നടക്കുക. റാങ്ക് ലിസ്റ്റ് മെയ് 18ന് പ്രസിദ്ധീകരിക്കും.

ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് എം. എ./എംഎസ്‌സി/ എം. എസ്. ഡബ്ല്യു. കോഴ്സുകളിലേയ്ക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും പി ജി പ്രവേശനത്തിന് അപേക്ഷിക്കാം. കാലടി മുഖ്യ ക്യാമ്പസ് കൂടാതെ പയ്യന്നൂർ, കൊയിലാണ്ടി, തിരൂർ, ഏറ്റുമാനൂർ, പന്മന, തിരുവനന്തപുരം എന്നീ പ്രാദേശിക ക്യാമ്പസുകളാണ് സർവ്വകലാശാലയ്ക്കുള്ളത്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഏപ്രിൽ 16 വരെയാണ് അപേക്ഷ സമർപ്പിക്കാൻ അവസരം ഉണ്ടാവുക.