PF വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് ; നടപ്പുവർഷത്തെ പലിശനിരക്ക് പ്രഖ്യാപിച്ച് EPFO
2024-25 സാമ്പത്തിക വർഷത്തെ ഇപിഎഫ് നിക്ഷേപത്തിന്റെ പലിശനിരക്കിൽ മാറ്റമില്ല. നടപ്പ് സാമ്പത്തിക വർഷവും 8.25 ശതമാനമായി നിരക്ക് തുടരുമെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ വ്യക്തമാക്കി.
Mar 23, 2025, 18:55 IST

ന്യൂഡൽഹി: 2024-25 സാമ്പത്തിക വർഷത്തെ ഇപിഎഫ് നിക്ഷേപത്തിന്റെ പലിശനിരക്കിൽ മാറ്റമില്ല. നടപ്പ് സാമ്പത്തിക വർഷവും 8.25 ശതമാനമായി നിരക്ക് തുടരുമെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ വ്യക്തമാക്കി.
അന്തിമ തീരുമാനം ധനമന്ത്രാലയമാണ് കൈക്കൊള്ളുക. കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ EPF പലിശനിരക്ക് ക്രഡിറ്റ് ചെയ്യപ്പെടും. പുതിയ പലിശനിരക്ക് അംഗീകരിച്ചുകഴിഞ്ഞാൽ, ഏഴ് കോടിയിലധികം ഇപിഎഫ്ഒ വരിക്കാരുടെ അക്കൗണ്ടുകളിലേക്ക് തുകയെത്തുന്നതാണ്.
2024 ഫെബ്രുവരിയിലായിരുന്നു പലിശനിരക്ക് നേരിയതോതിൽ EPFO ഉയർത്തിയത്. 2022-23ലെ 8.15 ശതമാനത്തിൽ നിന്ന് 2023-24ൽ 8.25 ശതമാനമായി ഉയർത്തി.