കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇന്ന് വിധി പറയും

കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് കോഴിക്കോട് ജില്ല സെഷന്‍സ് കോടതിയും വിധി പറയും.

 

കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം വ്യവസ്ഥകള്‍ ലംഘിച്ച് ജിതിന്‍ ഫെയ്‌സ്ബുക്കിലൂടെ അന്വേഷണ സംഘത്തെ വെല്ലുവിളിച്ചെന്നും, നാട്ടില്‍ ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചെന്നുമാണ് പ്രോസിക്യൂഷന്‍ വാദം.

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്‌ഐടി നല്‍കിയ ഹര്‍ജിയില്‍ വടകര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. 

കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം വ്യവസ്ഥകള്‍ ലംഘിച്ച് ജിതിന്‍ ഫെയ്‌സ്ബുക്കിലൂടെ അന്വേഷണ സംഘത്തെ വെല്ലുവിളിച്ചെന്നും, നാട്ടില്‍ ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചെന്നുമാണ് പ്രോസിക്യൂഷന്‍ വാദം. കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് കോഴിക്കോട് ജില്ല സെഷന്‍സ് കോടതിയും വിധി പറയും.